Connect with us

Kerala

നോട്ട് നിരോധനം: എസ്ബിടിയില്‍ എത്തിയതില്‍ ലക്ഷങ്ങളുടെ കള്ളനോട്ട്

Published

|

Last Updated

തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് എസ്ബിടിയില്‍ നിക്ഷേപിച്ചതില്‍ ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. 12000 കോടി രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിച്ചതില്‍ 8.78 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. നോട്ട് നിരോധനത്തിന് ശേഷം പഴയ നോടത്തുകള്‍ സ്വീകരിച്ച നവംബര്‍ 10 മുതല്‍ ഡിസംബര്‍ 28 വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയധികം കള്ളനോട്ടുകള്‍ എത്തിയതായി ബാങ്ക് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.

നോട്ട് മാറ്റിവാങ്ങിയവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ബാങ്കില്‍ ഉള്ളതിനാല്‍ ഇവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നോട്ടുകള്‍ മാറ്റി നല്‍കുമ്പോള്‍ നോട്ടിന്റെ സീരിയല്‍ നമ്പര്‍ അടക്കം ഇടപാടുകാരന്റെ മറ്റ് വിവരങ്ങളും വാങ്ങിയ ശേഷമാണ് പുതിയ നോട്ടുകള്‍ നല്‍കിയത്. അതുകൊണ്ട് വ്യാജനോട്ട് നിക്ഷേപിച്ചവരെ ഉടര്‍ കണ്ടെത്താനാവുമെന്നാണ് ബാങ്ക് അധികൃതരുടെ പ്രതീക്ഷ.

Latest