Connect with us

Kerala

ബന്ധുനിയമനം: ജയരാജനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ ഇപി ജയരാജനെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ കോടതി സ്വീകരിച്ചു. എഫ്‌ഐആര്‍ സമര്‍പ്പിച്ചതിനാല്‍ ജയരാജനെതിരായ പരാതിയില്‍ തീര്‍പ്പുണ്ടാക്കിയ കോടതി, കേസില്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. അന്വേഷണം പൂര്‍ത്തിയാക്കിയശേഷം പരാതി വീണ്ടും പരിഗണിക്കും. അന്വേഷണം ശരിയായ ദിശയില്‍പോകുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.

നേരത്തെ, ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അധികാരം ദുര്‍വിനിയോഗം ചെയ്തു നടത്തിയ ബന്ധു നിയമന ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു വിജിലന്‍സിന്റെ ത്വരിത പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി. ജയരാജനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ കേസിലെ രണ്ടാം പ്രതിയും വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്.

Latest