Connect with us

National

നോട്ട് നിരോധനം: കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലം കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. അക്രമസംഭവങ്ങള്‍ 60 ശതമാനവും ഹവാല ഇടപാടുകള്‍ 50 ശതമാനവും കുറഞ്ഞെന്നാണ് കേന്ദ്ര രഹസ്യാന്വേഷണം ഏജന്‍സികള്‍ നല്‍കുന്ന വിവരം.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഫണ്ട് വരുന്നത് കള്ളനോട്ടിലാണ്. കറാച്ചിയിലുള്ള പ്രസില്‍ നിന്നാണ് കള്ളനോട്ടുകള്‍ അച്ചടിക്കുന്നത്. നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ഇത് കൊളിഞ്ഞു. ഹവാല ഇടപാടുകളും പ്രധാനമായും നടക്കുന്നത് 500, 1000 രൂപ നോട്ടുകള്‍ വഴിയാണ്. ഈ നോട്ടുകള്‍ നിരോധിച്ചതിലൂടെ ഹവാല ഇടപാടുകളേയും ബാധിച്ചു.

നോട്ട് നിരോധനത്തിന് ശേഷം കശ്മീരില്‍ പറയത്തക്ക അക്രമസംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. കശ്മീരിനെ കൂടാതെ ജാര്‍ഖണ്ഡിലും ചത്തീസ്ഘട്ടിലും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Latest