Connect with us

Ongoing News

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ്: കേരളം ചാമ്പ്യന്‍മാര്‍

Published

|

Last Updated

പൂനെ: ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് ഇരുപതാം കിരീടം. പതിനൊന്ന് സ്വര്‍ണവും പന്ത്രണ്ട് വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ മുപ്പത് മെഡലുകള്‍ കേരളം സ്വന്തമാക്കി. അഞ്ച് സ്വര്‍ണം, ആറ് വെള്ളി, എട്ട് വെങ്കലവുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും നാല് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമായി തമിഴ്‌നാട് മൂന്നാം സ്ഥാനത്തുമെത്തി. അബിത മേരി മാനുവല്‍, സി ബബിത, മുഹമ്മദ് അജ്മല്‍, അനില വേണു എന്നിവര്‍ അവസാന ദിവസം കേരളത്തിനായി സ്വര്‍ണം നേടി. അബിതയും ശ്രീശങ്കറും മീറ്റിന്റെ താരങ്ങളായി.
ആണ്‍കുട്ടികളുടെ സ്പ്രിന്റ് റിലേയില്‍ (4-100) കേരളം സ്വര്‍ണം നേടിയപ്പോള്‍ വനിതാ വിഭാഗം സ്പ്രിന്റ് റിലേയില്‍ കേരളം വെങ്കലത്തില്‍ ഒതുങ്ങി. 800, 400 മീറ്ററുകളില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ അബിത മേരി മാനുവലിന്റെയും 1500, 3000 മീറ്ററില്‍ ജേതാവായ സി ബബിതയുടെയും ബലത്തിലാണ് കേരളം പൂനെയില്‍ കരുത്തറിയിച്ചത്. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ മുഹമ്മദ് അജ്മലാണ് അവസാന ദിനം കേരളത്തിനായി ആദ്യ സ്വര്‍ണം നേടിയത്. വനിതകളുടെ 800 മീറ്ററില്‍ ഉഷയുടെ ശിഷ്യ അബിത മേരി മാനുവലും സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരള താരം സുഗത കുമാര്‍ വെങ്കലം നേടി.
പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനില വേണു സ്വര്‍ണവും അര്‍ഷിത വെള്ളിയും നേടി. ഇതേയിനത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ മുഹമ്മദ് അനസിനാണ് വെങ്കലം.