Connect with us

National

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഇനി കൈവിലങ്ങുകള്‍ സൂക്ഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: വിമാനത്തില്‍ കൈവിലങ്ങുകള്‍ കരുതാന്‍ എയര്‍ ഇന്ത്യയുടെ തീരുമാനം. കുറച്ചുദിവസങ്ങള്‍ക്കിടെ രണ്ട് വനിതകള്‍ വിമാനത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. വിമാനയാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണി ഉയരുന്ന സന്ദര്‍ഭങ്ങളില്‍ കൈവിലങ്ങുകള്‍ പ്രയോഗിക്കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു.

രാജ്യാന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സൂക്ഷിക്കാറുള്ള ഇത്തരം ഉപകരണങ്ങള്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലും സൂക്ഷിക്കും. രണ്ടുസെറ്റ് കൈവിലങ്ങുകളാണ് സൂക്ഷിക്കുന്നത്. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.