Connect with us

National

നോട്ട് നിരോധനം: റിസര്‍വ് ബാങ്ക് ഗവര്‍ണറോട് പാര്‍ലമെന്ററി കമ്മിറ്റിയുടെ 10 ചോദ്യങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനോട് പാര്‍ലമെന്ററി കമ്മിറ്റിയുടെ 10 ചോദ്യങ്ങള്‍. കെവി തോമസ് അദ്ധ്യക്ഷനായ പാര്‍ലമെന്റിന്റെ പബ്ലിക് എക്കൗണ്ട്‌സ് കമ്മിറ്റിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

നോട്ട് നിരോധനത്തില്‍ റിസര്‍വ് ബാങ്കിന്റെ പങ്ക്, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ട് മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചതെന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് പാര്‍ലമെന്ററി കമ്മറ്റി ചോദിച്ചിരിക്കുന്നത്. കമ്മിറ്റിക്ക് മുമ്പില്‍ ഹാജരായി ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നും ആര്‍ബിഐ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാകാന്‍ 50 ദിവസം വേണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് നീട്ടുകയായിരുന്നുവെന്ന്  കെ വി തോമസ് പറഞ്ഞു. ഇതിന് രാഷ്ട്രീയ നിറം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റെവന്യൂ സെക്രട്ടറി ഹസ്മുഖ് ആദ്യ, ധനകാര്യ സെക്രട്ടറി അശോക് ലാവസ എന്നിവരെയും പാര്‍ലിമെന്ററി സമിതി വിളിച്ചുവരുത്തുന്നുണ്ട്.

Latest