Connect with us

Gulf

10,000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാം: മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് നിര്‍മിക്കാന്‍ മസ്‌കത്ത് നഗരസഭ

Published

|

Last Updated

മസ്‌കത്ത്: തലസ്ഥാന നഗരിയിലെ പാര്‍ക്കിംഗ് സ്ഥലപരിമിധി പരിഹരിക്കാന്‍ മള്‍ട്ടി പാര്‍ക്കിംഗ് സംവിധാനങ്ങള്‍ നിര്‍മിക്കാന്‍ മസ്‌കത്ത് നഗരസഭ. വാണിജ്യ സ്ഥാപനങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് ഇവ സ്ഥാപിക്കുക. 10,000ത്തില്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുങ്ങും.
നഗരത്തില്‍ വാഹനങ്ങള്‍ വര്‍ധിച്ചതായും പാര്‍ക്കിംഗ് സ്ഥല ലഭ്യത കുറവാണെന്നും മനസിലാക്കിയതായി നഗരസഭാ പെയ്ഡ് പാര്‍ക്കിംഗ് സൂപ്പര്‍വൈസറും അസി. ഡയറക്ടറുമായ ഖാലിദ് മഹ്മൂദ് അലി അല്‍ ഹസനി പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങളോട് ചേര്‍ന്നുള്ള ഒഴിഞ്ഞ കെട്ടിടങ്ങള്‍ ഇതിന്നായി ഉപയോഗപ്പെടുത്താന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ഇത്തരം കെട്ടിടങ്ങള്‍ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ മള്‍ട്ടി പാര്‍ക്കിംഗ് സംവിധാനം നിര്‍മിക്കുക മാത്രമാണ് വഴിയെന്നും അലി അല്‍ ഹസനി പറഞ്ഞു.
നിലവില്‍ പെയ്ഡ് പാര്‍ക്കിംഗ് ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മള്‍ട്ടി പാര്‍ക്കിംഗ് കെട്ടിടങ്ങള്‍ നിര്‍മിച്ച് കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കും. 50 കാറുകള്‍ക്ക് മാത്രം പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നിടത്ത് 300 മുതല്‍ 400 വരെ വാഹനങ്ങള്‍ക്ക് ഒരുമിച്ച് പാര്‍ക്ക് ചെയ്യാനും ഇതിലൂടെ സാധിക്കുമെന്ന് ഖാലിദ് മഹ്മൂദ് അലി അല്‍ ഹസനി പറഞ്ഞു.
റോയല്‍ ഹോസ്പിറ്റലില്‍ കോമ്പൗണ്ടില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് അടുത്തിടെ തുറന്നിരുന്നു. 487 വാഹനങ്ങള്‍ക്ക് ഒരേ സമയം ഇവിടെ പാര്‍ക്കാ ചെയ്യാനാകും.

---- facebook comment plugin here -----

Latest