Connect with us

National

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവെച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഇളവ് നല്‍കുന്നത് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് കോടതി നിരീക്ഷിച്ചു.

അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ കേന്ദ്രസര്‍ക്കാര്‍ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള എക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. 1961 ലെ വരുമാന നികുതി ചട്ടത്തിന്റെ 13 എ വകുപ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.