Connect with us

Business

എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍; അടുത്ത മാസം ചുമതലയേല്‍ക്കും

Published

|

Last Updated

മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ എന്‍ ചന്ദ്ര ശേഖരനെ ടാറ്റ സണ്‍സ് ചെയര്‍മാനായി നിയമിച്ചു. അടുത്ത മാസം 21ന് അദ്ദേഹം ചുമതലയേല്‍ക്കും. സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ഒക്‌ടോബര്‍ 24ന് മി സ്ത്രിയെ നീക്കിയ ശേഷം രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനായി തുടരുകയായിരുന്നു.

സെലക്ഷന്‍ കമ്മിറ്റി ഏകകണ്ഠമായാണ് ചന്ദ്ര ശേഖരനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. 54കാരനായ ചന്ദ്രശേഖരന്‍ 2009 മുതല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ തലപ്പത്ത് സേവനമനുഷ്ടിച്ചുവരികയായരിന്നു. 1987ലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പില്‍ ചേര്‍ന്നത്. സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ടാറ്റ ഗ്രൂപ്പില്‍ ഡയറക്ടറായി തിരഞ്ഞെടുത്തിരുന്നു.

ടാറ്റ കുടുംബത്തില്‍ ഉള്‍പ്പെടാത്ത ടാറ്റ ഗ്രൂപ്പിന്റെ മൂന്നാമത് ചെയര്‍മാനാണ് ചന്ദ്ര ശേഖരന്‍. ചന്ദ്രശേഖരന്‍ ചെയര്‍മാനാകുന്നതോടെ ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ ചുമതല കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ രാജേഷ് ഗോപിനാഥ് ഏറ്റെടുക്കും.

Latest