Connect with us

Gulf

പ്രവാസി ഭാരതീയ സമ്മാന്റെ തിളക്കത്തില്‍ അബുദാബി ഐ എസ് സി

Published

|

Last Updated

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഐ എസ് സി
ഭാരവാഹികള്‍ക്ക് അബുദാബിയില്‍ നല്‍കിയ സ്വീകരണം

അബുദാബി: ബെംഗളൂരുവില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിന് ലഭിച്ച പ്രവാസി ഭാരതീയ സമ്മാനുമായി മടങ്ങിയെത്തിയ പ്രസിഡന്റ് തോമസ് വര്‍ഗീസിനും സഹഭാരവാഹികള്‍ക്കും വന്‍ വരവേല്‍പ്.

പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ച ഏക പ്രവാസി സംഘടന എന്ന നിലയില്‍ വളരെ ആഹ്ലാദത്തോടെയായിരുന്നു അംഗങ്ങളും മറ്റു സംഘടനാ ഭാരവാഹികളും ഇവരെ സ്വീകരിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത മാനേജിംഗ് കമ്മിറ്റി അംഗങ്ങളയും മെമ്പര്‍മാരെയും ബൊക്കെ നല്‍കി സ്വീകരിച്ചു. അവാര്‍ഡ് ഇപ്പോഴത്തെ കമ്മറ്റിയുടെ മാത്രം നേട്ടമല്ലെന്ന് പ്രസിഡന്റ് തോമസ് വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണിത്. ഓരോ അംഗങ്ങളും കാലാകാലങ്ങളിലെ മാനേജിംഗ് കമ്മറ്റിയും ഓഫീസ് സ്റ്റാഫും അഭ്യുദയകാംക്ഷികളുമെല്ലാം നല്‍കിയ സഹകരണവും സംഭാവനകളും ഈ നേട്ടത്തിന്റെ പിന്നിലുണ്ട്. ഈ അംഗീകാരം നല്‍കുന്ന ഉത്തരവാദിത്വം വളരെ വലുതാണ്. ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രചോദനമാകുന്നതോടൊപ്പം 50-ാം വര്‍ഷത്തില്‍ ലഭിച്ച വലിയൊരംഗീകാരമാണിതെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ 32 വര്‍ഷമായി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന രാജുവിന്റെ (തൊമ്മി മില്ലെര്‍) സേവനങ്ങളെയും പ്രസിഡന്റ് തോമസ് വര്‍ഗീസ് അഭിനന്ദിച്ചു.

---- facebook comment plugin here -----

Latest