Connect with us

Kerala

കമല്‍ മോദിയേയും സുരേഷ് ഗോപിയേയും അപമാനിച്ചു: കുമ്മനം രാജശേഖരന്‍

Published

|

Last Updated

തിരുവനന്തപുരം: സംവിധായകന്‍ കമല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സുരേഷ് ഗോപിയേയും അപമാനിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കമലിന്റെ പ്രസംഗത്തിന്റെ വീഡിയോയും അദ്ദേഹം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

കമല്‍ രാജ്യം വിടണമെന്ന ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. ബിജെപിക്കുള്ളില്‍ തന്നെ ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. സികെ പത്മനാഭനും എംഎസ് കുമാറും അടക്കമുള്ള ബിജെപി നേതാക്കള്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെ പ്രത്യക്ഷമായും പരോക്ഷമായും തള്ളിപ്പറഞ്ഞു. എന്നാല്‍ പാര്‍ട്ടി രാധാകൃഷ്ണന്റെ നിലപാടിനൊപ്പമാണ് എന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന പ്രസിഡന്റായ കുമ്മനത്തിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Latest