Connect with us

Kerala

ഉമ്മന്‍ചാണ്ടി-രാഹുല്‍ ഗാന്ധി ചര്‍ച്ച് ഇന്ന് ഡല്‍ഹിയില്‍

Published

|

Last Updated

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ നിയമത്തിലെ അവഗണനയുടെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈകമാന്‍ഡ് അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.

സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പ്രധാനപ്പെട്ട ആവശ്യം. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ആണ് ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.