Connect with us

Gulf

ദമ്മാം ഖത്വീഫില്‍ മണിട്രാന്‍സ്ഫര്‍ സ്ഥാപനത്തിനു തീയിട്ടു

Published

|

Last Updated

ദമ്മാം: മുഖം മൂടി ധരിച്ചെത്തിയ മൂന്നു സായുധര്‍ ദമ്മാം ഖത്വീഫിനടുത്ത് മിയാസില്‍ മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തിനു തീയിട്ടു. ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് മാധ്യമ വക്താവ് കേണല്‍ സിയാദ് അല്‍ റുഖൈതി അറിയിച്ചതാണിക്കാര്യം. സ്ഥാപനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥാനാണ് ഇക്കാര്യം ഖതീഫ് പോലീനെ അറിയിച്ചത്. ഞാറാഴ്ചയായിരുന്നു സംഭവം.

യന്ത്രത്തോക്കുമായെത്തിയ മുഖം മൂടി ധരിച്ച മൂന്നംഗ സംഘം പണമിടപാട് സ്ഥാപനത്തിന്റെ കവാടത്തില്‍ തീയിടുകയായിരുന്നു. അതിനു മുന്നിലെ മറ്റൊരു സ്ഥാപനത്തിനും തീയിട്ടു. എ ടി എം കൗണ്ടറിന്റെ ബാഹ്യഭാഗം നശിച്ചതായി പോലീസ് പറഞ്ഞു. അഗ്‌നി സേനാ വിഭാഗമെത്തി തീയണച്ചെങ്കിലൂം അക്രമികളെ പിടിക്കാനായിട്ടില്ല. ആരെല്ലാം പങ്കാളികളാണെന്നും അക്രമത്തിനു പിന്നിലെ കാരണങ്ങളും പോലീസ് അന്വേഷിച്ചു വരുന്നു.

---- facebook comment plugin here -----

Latest