Connect with us

Gulf

ആരോഗ്യമന്ത്രാലയവും ഉമ്മുല്‍ ഖുറയും തീര്‍ത്ഥാടക സുരക്ഷാ കരാറില്‍ ഒപ്പുവെച്ചു

Published

|

Last Updated

ദമ്മാം: ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅയും ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ബക്ള്‍രി ബിന്‍ മഅ്തൂഖ് ബക്ള്‍രി അസാസും തീര്‍ത്ഥാടക സുരക്ഷാ കരാറില്‍ ഒപ്പു വെച്ചു. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ മാസ്സ് ഗാതറിംഗ് മെഡിസിനും ഉമ്മുല്‍ ഖുറായൂനിവേഴ്‌സിറ്റി ഹജ്ജ് ഉംറ ഗവേഷണ സ്ഥാപനവും തമ്മിലാണ് കരാര്‍. പ്രധാനമായും ജനക്കൂട്ട പരിപാലനമാണ് കരാറിലുള്ളത്.

കൂടാതെ ലോകാരോഗ്യ സംഘടനയുമായി യോജിച്ച് നടത്തിയ പഠന പ്രോഗ്രാമുകള്‍ നിരവധി കോളേജുകള്‍ എന്നിവ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തീര്‍ത്ഥാടകരെ സേവിക്കുന്നതിന് വലിയ മുതല്‍കൂട്ടാവും. തീര്‍ത്ഥാടകര്‍ക്കിടയിലുണ്ടാവാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍, ആരോഗ്യ ബോധവല്‍കരണ പരിപാടികള്‍ എന്നിവയും അടങ്ങിയിട്ടുണ്ടെന്ന് ഹജ്ജ് ഉംറ ആരോഗ്യ സേവന തലവന്‍ ഡോ. ഹംസ ഗുല്‍മാന്‍ പറഞ്ഞു. അഭ്യന്തര ലോകോത്തര സന്നദ്ധ സംഘങ്ങളുമായി ചേര്‍ന്ന് ഇത് നടപ്പാക്കും.വിവര വിനിമയ വിഭാഗവും ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് കര്യങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. കൂടുതല്‍ ഗവേഷണ പഠനത്തിനായി വിവരങ്ങള്‍ യഥാവിധി ശേഖരിച്ച വലിയ ഡാറ്റാബയ്‌സും ലക്ഷ്യം വെക്കുന്നു. അദ്ദേഹം പറഞ്ഞു.

അല്‍ അബ്ദിയ കിംഗ് അബ്ദുല്‍ അസീസ് ഹിസ്‌റ്റോറികല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഹമദ് അല്‍ ദിവാലിയ , മക്ക ആരോഗ്യ വകുപ്പ് ജനറല്‍ ഡയറക്ടര്‍ ഡോ. മുസ്തഫ ബല്‍ജന്‍, ആരോഗ്യമന്ത്രാലയത്തിലേയും യൂനിവേഴ്‌സിറ്റിയിലേയും മറ്റു ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Latest