Connect with us

National

ജലദോഷം മാറാന്‍ പശുവിനടുത്ത് ഇരുന്നാല്‍ മതിയെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

ഭോപ്പാല്‍: ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍ മാറാന്‍ പശുവിന്റെ അടുത്ത് ചെന്ന് നിന്നാല്‍ മതിയെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി. ഓക്‌സിജന്‍ ശ്വസിക്കുകയും ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശു. ജനങ്ങള്‍ പശുവിന്റെ ശാസ്ത്രീയ പ്രധാന്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിംഗോണിയ പശു പുനരധിവാസ കേന്ദ്രത്തിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാണകത്തില്‍ ധാരാളം വൈറ്റമിന്‍-ബി അടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളെ നിര്‍വീര്യമാക്കാനുള്ള കഴിവ് അതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് ശേഷം തന്റെ പ്രസ്താവനയുടെ പ്രസ് റിലീസ് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് വഴി അദ്ദേഹം പുറത്തിറക്കുകയും ചെയ്തു. അതേസമയം ആഗോള താപനത്തിന് കാരണമാകുന്ന ഗ്രീന്‍ ഹൗസ് ഗ്യാസിന്റെ 18 ശതമാനവും ചാണകം പോലുള്ളവ കത്തിക്കുന്നതില്‍ നിന്നുണ്ടാവുന്നതാണെന്നാണ് 2006ലെ യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.