Connect with us

Kannur

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ ഉജ്ജ്വല തുടക്കം

Published

|

Last Updated

കണ്ണൂര്‍: 57ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ ഉജ്ജ്വല തുടക്കം. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ “നിള”യില്‍ വൈകുന്നേരം നാലിനു മുഖ്യമന്ത്രി തിരിതെളിച്ചതോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലയുടെ കളിയാട്ടത്തിന് അരങ്ങുണര്‍ന്നത്.

കലോത്സവത്തിന്റെ വരവു വിളംബരം ചെയ്ത പ്രൗഢ ഗംഭീരമായ ഘോഷയാത്രയുടെ മുന്‍നിര

സമൂഹത്തിന്റെ പുരോഗതിക്ക് ചാലകശക്തിയാകേണ്ട കലാകാരന്മാരും സാഹിത്യകാരന്‍മാരും എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് കണ്ണൂരിലെ കലോത്സവം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗായിക കെ.എസ് ചിത്ര, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

കലോത്സവം സുരക്ഷാ ചുമതലക്കായി നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍

നദികളുടെ പേരിട്ട 20 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 232 ഇനങ്ങളിലായി 12,000 വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മത്സരിക്കും.

---- facebook comment plugin here -----

Latest