Connect with us

Palakkad

വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ള മൊരുക്കി മാതൃകയായി ചിതല്‍

Published

|

Last Updated

കണ്ണനൂര്‍ ജെ ബി എസ് സ്‌ക്കൂളില്‍ ചിതല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച കുഴല്‍ കിണറിന്റെ ഉദ്ഘാടനം കെ. ഡി. പ്രസേനന്‍ എം എല്‍ എ യും സിഫിയ ഹനീഫും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

വടക്കഞ്ചേരി : കണ്ണന്നൂര്‍ ജെ ബി എസ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ള സംവിധാനമൊരുക്കി മാതൃകയായിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകയും വിദ്യാര്‍ത്ഥിയുമായ സിഫിയ ഹനീഫ് നേതൃത്വം വഹിക്കുന്ന ചിതല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് . കെ ഡി പ്രസേനന്‍ എം എല്‍ എ യുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചിതലിന്റെ സഹായത്തോടെ കുഴല്‍ക്കിണര്‍ നിര്‍മ്മാണം നടക്കുന്നത്.

മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ കുടിവെള്ളം പ്രതിസന്ധിയിലായിരുന്നു. പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയില്‍ നിന്നും സമീപത്തെ കിണറുകളില്‍ നിന്നും വെള്ളം കോരി കൊണ്ടുവരികയാണ് പതിവ്. വേനല്‍ക്കാലമായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാവും കുടിവെള്ളം ലഭ്യമാവുക. കെ ഡി പ്രസേനന്‍ എം എല്‍ എ ഇടപെട്ട് കുടിവെള്ള സംവിധാനത്തിനായി ഇടപെടല്‍ നടത്തിയെങ്കിലും , എയ്ഡഡ് വിദ്യാലയമായതിനാല്‍ സര്‍ക്കാര്‍ ഫണ്ട് ലഭിച്ചില്ല. തുടര്‍ന്നാണ് എം എല്‍ എ യുടെ ആവശ്യപ്രകാരമാണ് സിഫിയ ഹനീഫിന്റെ നേതൃത്വത്തിലുള്ള ചിതല്‍ചാരിറ്റബിള്‍ ട്രസ്റ്റ് ഫേസ് ബുക്ക് കൂട്ടായ്മ രംഗത്തെത്തിയത്.

വ്യാഴാഴ്ച നിര്‍മ്മിച്ച കുഴല്‍ കിണറില്‍ വെള്ളം കണ്ടെത്തുകയും ചെയ്തു. കെ ഡി പ്രസേനന്‍ എം എല്‍ എ, സിഫിയ ഹനീഫ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

---- facebook comment plugin here -----

Latest