Connect with us

Gulf

സഊദിയിൽ ആറുവയസ്സു മുതൽ വിരലടയാളം രേഖപ്പെടുത്തണം

Published

|

Last Updated

ദമ്മാം: പാസ്‌പോർട്ട് വിഭാഗത്തിന്റെ സേവനങ്ങൾ തുടർന്ന് ലഭിക്കുന്നതിനായി 6 വയസ്സിന് മുകളിലുള്ള ആശ്രിത വിസയിലുള്ളവരുൾപ്പെടെ വിരലടയാളം രേഖപെടുത്താത്ത മുഴുവൻ വിദേശികളും പാസ്പോർട്ട് വിഭാഗം കേന്ദ്രങ്ങളിലെത്തി വിരലടയാളം രേഖപ്പെടുത്തണമെന്ന് പാസ്പോർട്ട്‌ മന്ത്രാലയം വെബ്സൈറ്റിലൂടെ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും ഇതിനാവശ്യമായ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സന്ദർശക, ഉംറ വിസയിലെത്തിയവർ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിട്ട് പോകണമെന്നും അല്ലാത്തപക്ഷം ജയിൽ, പിഴ, നാടുകടത്തൽ തുടങ്ങിയ നിയമ നടപടികൾക്ക് വിധേയരാവേണ്ടിവരുമെന്നും ജവാസാത്ത് അറിയിച്ചു.

Latest