Connect with us

Ongoing News

ഹകീം അകക്കണ്ണായി, ദേവീ കിരണ്‍ തിളങ്ങി

Published

|

Last Updated

കണ്ണൂര്‍: അകക്കണ്ണിന്റെ വെളിച്ചത്തില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ദേവീ കിരണിന്റെ ഒന്നാം സ്ഥാനത്തിന് തിളക്കമേറെ. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ദേവീ കിരണ്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കണമെന്ന അധ്യാപകരും നാട്ടുകാരും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും ദേവീ കിരണ്‍ തയ്യാറായാരുന്നില്ല. എന്നാല്‍ ഒടുവില്‍ പ്രിയപ്പെട്ട അധ്യാപകന്‍ സുകുമാരന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദേവീ കിരണ്‍ അപ്പീല്‍ നല്‍കാന്‍ തയ്യാറായതും മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതും.എന്തിനും ഏതിനും തന്റെ വലം കൈയായി പ്രവര്‍ത്തിക്കുന്ന സുഹൃത്ത് ഹകീമിനെ കുറിച്ച് ദേവീ കിരണ്‍ വാചാലനായി. തനിക്ക് എപ്പോഴും കൂടെ നില്‍ക്കുന്നയാളാണ് ഹകീം. ഇപ്പോഴത്തെ തന്റെ നേട്ടത്തിന് പിന്നിലും ഹകീം ഉണ്ട്. അവനും അപ്പീല്‍ നല്‍കാന്‍ നിര്‍ബന്ധിച്ചു. അങ്ങിനെയാണ് അപ്പീല്‍ നല്‍കിയത്. മികച്ച പ്രകടനം തന്നെ കാഴ്ച വെക്കാനായി. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ദേവി നന്ദന്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നത് ടി പി ശ്രീനിവാസന്റെ കീഴിലാണ്.
സംഗീതം റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കും. പിന്നീട് അധ്യാപകന്റെ മുന്നില്‍ പാടി സംശയം ലഘൂകരിക്കും. റെക്കോര്‍ഡ് ചെയ്ത് കൊണ്ടു വരുന്നത് സുഹൃത്തായ ഹകീമാണ്. സ്‌കൂളിലെ അധ്യാപകരും കുട്ടികളും നാട്ടുകാരുമൊക്കെ നല്ല പിന്തുണ നല്‍കുന്നുണ്ട്. ലക്ഷ്യം നന്നായി പഠിച്ചിട്ട് ഇംഗ്ലീഷ് പ്രൊഫസറാകുകയാണ്. ഐ ഐ ടിയില്‍ എന്‍ട്രന്‍സ് എഴുതണമെന്നും അവിടെ പഠിക്കണമെന്നും ആഗ്രഹമുണ്ട്. ദേവീ കിരണ്‍അഭിപ്രായപ്പെട്ടു.

Latest