Connect with us

National

ഭീകരാക്രമണ ഭീഷണി: ഡല്‍ഹിയില്‍ കനത്ത സുരക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി.

പഞ്ചാബിലെ ചക്രി, ഗുരുദാസ്പൂര്‍ അതിര്‍ത്തി പോസ്റ്റുകളില്‍ ഏഴ് തീവ്രവാദികളെ കണ്ടതായാണ് റിപ്പോര്‍ട്ട്. കരസേനയിലെ ക്യാപ്റ്റന്‍, സുബേദാര്‍ റാങ്കുകളില്‍ ഉള്ളവരുടെ യൂണിഫോം തീവ്രവാദികള്‍ കൈക്കലാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest