Connect with us

National

തോക്ക് കൈവശം വെച്ച കേസില്‍ സല്‍മാന്‍ ഖാനെ വെറുതെവിട്ടു

Published

|

Last Updated

ജോധ്പൂര്‍: അധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെവിട്ടു. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. സംഭവം നടന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്. കോടതിയുടെ നിര്‍ദേശ പ്രകാരം സല്‍മാന്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.

1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ സിനിമാ ഷൂട്ടിംഗിനിടെ സല്‍മാന്‍ ഖാനും സഹതാരങ്ങളും കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നിരുന്നു. സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിച്ചത് ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ചാണ് എന്നായിരുന്നു കേസ്.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെ രാജസ്ഥാന്‍ ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

---- facebook comment plugin here -----

Latest