Connect with us

Gulf

എണ്ണവിപണി ഉടന്‍ സംതുലിതമാവും സഊദി അറാംകോ സിഇഒ

Published

|

Last Updated

ദമ്മാം: ഏറിയും കുറഞ്ഞും കളിക്കുന്ന എണ്ണ വിപണി ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സംതുലിതാവസ്ഥ തിരിച്ച് പിടിക്കുമെന്ന് സഊദി അറാംകോ സിഇഒ. എണ്ണവില പകുതിയിലധികം വീണ സാഹചര്യത്തില്‍ ജനുവരി ഒന്നു മുതല്‍ 1.2മില്യന്‍ ബാരല്‍ ഉല്പാദനം കുറച്ച് വില പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തെ ഒപെക് അംഗീകരിച്ചിരുന്നു.

ആവശ്യം വര്‍ദ്ധിച്ചതിനാല്‍ സംതുലിതാവസ്ഥ വീണ്ടെടുക്കുമെന്ന് മാത്രമല്ല വളര്‍ച്ചയും ലക്ഷ്യം വെക്കുന്നതായി സി ഇ ഒ അമീന്‍ എച്ച് നാസര്‍ സ്വിസ്സ്റ്റര്‍ ലാന്റിലെ ദാവൂസ് ലോക സാമ്പത്തിക സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എണ്ണ വിലയിലെ ഉയര്‍ന്ന നിലവാരം വീണ്ടെടുക്കുന്നതിന് അധിക കാലം വേണ്ടി വരില്ലെന്ന് സഊദി വ്യവസായ ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹും പറഞ്ഞു.

---- facebook comment plugin here -----

Latest