Connect with us

National

ജെല്ലിക്കെട്ട് നിരോധനം: മറീന ബീച്ചിലെ പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിച്ചാര്‍ജ്

Published

|

Last Updated

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിക്കരുതെന്നാവശ്യപ്പെട്ട് കൊണ്ട് തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭം ശക്തമാവുന്നു. ബുധനാഴ്ച വൈകീട്ട് ചെന്നൈയിലെ മറീന ബീച്ചിലെ സ്തൂപങ്ങള്‍ക്കടുത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധം രേഖപ്പെടുത്താനായി എത്തിയത്. “തമിഴന്‍” എന്നെഴുതിയ പോസ്റ്ററുകളും ബാനറുകളുമായാണ് വിദ്യാര്‍ഥികള്‍ മറീന ബീച്ചിലെത്തിയത്.

പൊങ്കല്‍ സമയത്ത് വന്ന കോടതി വിധിക്കെതിരെ ചെറിയ രീതിയില്‍ ആരംഭിച്ച പ്രക്ഷോഭം നാളുകള്‍ കഴിയുന്തോറും ശക്തിയാര്‍ജിച്ചു വരികയാണ്. ഇന്ന് രാവിലെ 5000 പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളാണ് മറീന ബീച്ചിലെത്തിയത്. പിന്നീടത് വൈകുന്നേരമാവുമ്പോഴേക്കും 10000 കടന്നിരുന്നു. പൊലീസ് സംവിധാനം പറയുന്നത് 25,000 പ്രക്ഷോഭകാരികള്‍ പല സമയത്തായി മറീന ബീച്ചില്‍ വന്നു പോയിട്ടുണ്ടെന്നാണ്. അഭിഭാഷക സംഘടനയും ഡോക്ടര്‍മാരുടെ സംഘടനകള്‍ ഉള്‍പ്പെടെ നിരവധി സംഘടനകളാണ് പ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്നെത്തിയത്. പ്രക്ഷോഭം ശക്തമായതോടെ ചെന്നൈയിലെ മുഴുവന്‍ കോളജുകള്‍ക്കും വ്യാഴാഴ്ച അവധി നല്‍കി. വ്യാഴാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

Latest