Connect with us

International

ട്രംപിന്റെ സത്യപ്രതിജ്ഞയില്‍ നിന്ന് തായ്‌വാനെ വിലക്കണം: ചൈന

Published

|

Last Updated

ബീജിംഗ് : അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍നിന്നും തായ്‌വാന്‍ പ്രതിനിധികളെ വിലക്കണമെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ചൈനയും തായ്‌വാനുമായുള്ള ബന്ധം ഉടച്ചുവാര്‍ത്തേക്കുമെന്ന ആശങ്കക്കിടെയാണ് ചൈനയുടെ ആവശ്യം. തങ്ങളുടെ ആവശ്യം ട്രംപിന്റെ ടീമിനേയും നിലവിലെ ബരാക് ഒബാമ ഭരണകൂടത്തേയും അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുഅ ചുന്‍യിങ് പറഞ്ഞു.
ചടങ്ങില്‍ പങ്കെടുക്കാന്‍ തായ്‌വാന്‍ പ്രതിനിധികളെ അയക്കുന്നതില്‍നിന്നും തായ്‌വാന്‍ ഭരണകൂടത്തെ വിലക്കണമെന്നും തായ്‌വാനുമായി യാതൊരുവിധ ഔദ്യോഗിക ഇടപെടലും നടത്തരുതെന്നും അമേരിക്കയോട് ഒരിക്കല്‍കൂടി ആവശ്യപ്പെട്ടതായി അവര്‍ പറഞ്ഞു.

അതേ സമയം മുന്‍ തായ്‌വാന്‍ പ്രസിഡന്റ് യു ഷയി കുമിന്റെ നേത്യത്വത്തിലുള്ള തായ്‌വാന്‍ ഭരണകക്ഷിയിലേയും പ്രതിപക്ഷത്തേയും അംഗങ്ങള്‍ തിങ്കളാഴ്ച അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം തായ്‌വാന്‍ പ്രസിഡന്റുമായി ട്രംപ് ഫോണില്‍ സംസാരിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു.

Latest