Connect with us

Gulf

ടൂറിസം വികസനത്തിന് സഊദിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉത്സവങ്ങള്‍

Published

|

Last Updated

ദമ്മാം: ടൂറിസം പദ്ധതികളുടെയു പൈതൃക സംരക്ഷണ വികസനത്തിന്റെയും ഭാഗമായി മധ്യ അവധിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സഊദി 37 ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നു. അടുത്ത ആഴ്ച അവസാനത്തോടെയാണ് മധ്യ അവധി തുടങ്ങുന്നത്. പ്രവൃത്തികളും പരിപാടികളുമായി ടൂറിസം, പൈതൃക സംരക്ഷണം, കായികം, സാംസ്‌കാരികം എന്നീ വിഭാഗങ്ങള്‍ കൈകോര്‍ത്താണ് പദ്ധതി. വിവിധ കമ്മീഷനുകളുടെ പങ്കാളിത്തവും പദ്ധതിക്കുണ്ടാകുമെന്ന് സഊദി ദേശീയ ടൂറിസം & പൈതൃക സംരക്ഷണ കമ്മീഷന്റെ മാര്‍കറ്റിംഗ് & പ്രോഗ്രാമിംഗ് വൈസ് പ്രസിഡന്റ് അബ്ദുല്ല അബ്ദുല്‍ മലിക് അല്‍ മുര്‍ഷിദ് അറിയിച്ചൂ.

പ്രാദേശിക ടൂറിസം വര്‍ദ്ധിപ്പിക്കുന്നതിലൂടെ മോശമല്ലാത്ത വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വകാര്യ, പൊതു പങ്കാളിത്തത്തോടെ ഇതിനകം നടന്ന ഇത്തരം പരിപാടികള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. 2014-2018 കാലത്തേക്ക് രാജ്യം ടൂറിസം പ്‌ളാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതടിസ്ഥാനത്തിലാണ് പുതിയ കുട്ടികളുടെ ഉത്സവമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം 4,500 യുവാക്കള്‍ക്ക് തൊഴിലും ലഭിക്കുമെന്ന് മുര്‍ഷിദ് അറിയിച്ചു.

Latest