Connect with us

Gulf

വേൾഡ് ഇക്കണോമിക് ഫോറത്തിൽ പുതിയ സൗത്ത് ഏഷ്യ ഉപദേശക സമിതി രൂപികരിച്ചു

Published

|

Last Updated

അമിതാഭ് കാന്ത്, അജയ് ഖന്ന, ശ്രീവത്സാ രാജൻ, അദീബ് അഹമ്മദ്, ഗീത ഗോപിനാഥൻ

കുവൈത്ത്: സ്പോൺസീവ് ആൻഡ് റെസ്പോണ്സിബിൾ ലീഡർഷിപ്പ് എന്ന പ്രമേയത്തിൽ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗം തുടങ്ങി. ദാവോസിലെ യോഗത്തിൽ മുതിർന്ന നേതാക്കൾ , വ്യവസായികൾ, അന്താരാഷ്ട്ര സംഘടനകൾ, ഗവേഷകർ, സിവിൽ സൊസൈറ്റിയിലെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്നുണ്ട്.

ആഗോള തലത്തിൽ സൗത്ത് ഏഷ്യയുടെ വളർന്നു വരുന്ന സ്വാധീനം കണക്കിലെടുത്തു ഈ വര്ഷം വേൾഡ് ഇക്കണോമിക് ഫോറം സൗത്ത് ഏഷ്യ റീജിയണൽ സ്ട്രാറ്റജി ഗ്രൂപ്പ് എന്ന ഉപദേശക  സമിതി രൂപികരിച്ചു. പുതുതായി രൂപീകരിച്ച സമിതിയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ്സ് നേതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ മറ്റു പ്രമുഖരും ഉൾകൊള്ളുന്നു. പൊതു-സ്വകാര്യ സഹകരണത്തിലൂടെ സൗത്ത് ഏഷ്യ റീജിയണൽ സ്ട്രാറ്റജി ഗ്രൂപ്പ് സൗത്ത് ഏഷ്യയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഏറെ സഹായകരമാകും. ഫോറത്തിന്റെ റീജിയണൽ അജണ്ട ഈ പുതിയ സമിതിയിലൂടെ രൂപീകരിക്കപ്പെടും.

സൗത്ത് ഏഷ്യ റീജിയണൽ സ്ട്രാറ്റജി ഗ്രൂപ്പിന്റെ അധ്യക്ഷത നീതി ആയോഗ് സിഇഓ അമിതാഭ് കാന്ത് നിർവഹിക്കും. അവരെ സഹായിക്കാൻ ഉപാധ്യക്ഷരായി ജൂബിലന്റ് ഭാരതീയ ഗ്രൂപ്പിന്റെ അജയ് ഖന്നയും, ബേൺ ആൻഡ് കമ്പനിയുടെ ശ്രീവത്സാ രാജനും ഉണ്ടായിരിക്കും. ശ്രീ ലങ്കയുടെ വാര്‍ത്താപ്രക്ഷേപണ ശാസ്‌ത്രവും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ മന്ത്രി ഹരിന് ഫെർണാണ്ടോ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഗീത ഗോപിനാഥൻ എന്നിവരും ഈ പുതിയ സമിതിയുടെ ചുരുക്കം ചില അംഗങ്ങളാണ്.

വേൾഡ് ഇക്കണോമിക് ഫോറം അതിന്റെ ഇടപഴകൽ വഴി ചെറുതും വലുതുമായ പല മാറ്റങ്ങൾ ലോകത്തിടുനീളം കൊണ്ടുവന്നിട്ടുണ്ട്. ഒരു മികച്ച ഭാവി സൃഷ്ടിക്കുന്നതിന് ഇത് ഏറെ സഹായകരമായിരിക്കുന്നു. സൌത്ത് ഏഷ്യ റീജിയണല് സ്ട്രാറ്റജി ഗ്രൂപ്പ് വഴി സൗത്ത് ഏഷ്യയിലുള്ള പ്രധാനപ്പെട്ട മേഖലയിൽ അടിസ്ഥാന മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇത് മൂലം കമ്മ്യൂണിറ്റി വികസനവും പൊതു-സ്വകാര്യ സഹകരണവും കൂടുമെന്നും വിശ്വസിക്കുന്നുവെന്ന് അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.

Press release from lulu exchange

---- facebook comment plugin here -----

Latest