Connect with us

Kerala

ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Published

|

Last Updated

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ശരീരത്തിലുള്ള മുറിവ് മരണത്തിന് മുമ്പുണ്ടായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജിഷ്ണുവിന്റേത് തൂങ്ങി മരണം തന്നെയാണെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയത് മെഡിക്കല്‍ പീജി വിദ്യാര്‍ഥിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയത് കോളജ് അധികൃതരുടെ പീഡനംമൂലമാണെന്നാരോപിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജിഷ്ണുവിന്റെ സുഹൃത്തുക്കളും ഈ ആരോപണം ഉന്നയിച്ചിരുന്നു.

Latest