Connect with us

Ongoing News

ലോകം കാണാതെ ഉണ്ണിക്കണ്ണന്‍ ഉള്ളില്‍ ചിരിച്ചു; ഒപ്പം സദസ്സും

Published

|

Last Updated

ഉണ്ണിക്കണ്ണന്‍ കുടുംബത്തോടൊപ്പം

കണ്ണൂര്‍ : ഇന്നലെ ഉണ്ണിക്കണ്ണന്‍ ഒരു വട്ടമെങ്കിലും മനസ്സില്‍ ചിരിച്ചു കാണും, വര്‍ണാഭമായ ലോകം കാണാന്‍ കഴിവില്ലാത്തവന്റെ ചിരി. പ്രകൃതിയും അവയിലെ ജീവജാലങ്ങളും, ജനിച്ച് അല്‍പ്പ മാസം പ്രായമാകും മുമ്പെ നഷ്ടമായവന് പിന്നെ ചുറ്റുപാടുകളുടെ ശബ്ദമായിരുന്നു കൂട്ട് . ഒരു നല്ല മിമിക്രിക്കാരനാകാന്‍ അതു മാത്രം മതിയായിരുന്നു ഉണ്ണിക്കണ്ണന്. ആര്‍ക്കും വേണ്ടാത്ത ഒരു പാഴ്ജന്മം പോലെ അവസാനിക്കേണ്ടുന്ന ഉണ്ണിക്കണ്ണന്റെ ഉള്ളിലെ കലാകാരനെ കണ്ടെത്തിയത് അന്ധവിദ്യാലയത്തില്‍ ഒപ്പം പഠിച്ച കൂട്ടുകാരായിരുന്നു. നീറുന്ന മനസ്സുമായി കഴിയുന്ന മകന്റെ ഒരാഗ്രഹമെങ്കിലും സാധിച്ചു കൊടുക്കണമെന്ന പിതാവിന്റെ പ്രോത്സാഹനവും അവനെ കലോത്സവമെന്ന ലോകത്തെത്തിച്ചു.

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രിയായിരുന്നു ഉണ്ണിക്കണ്ണന്റെ മത്സര ഇനം. കൂട്ടുകാര്‍ ഉണ്ണിക്കുട്ടന്റെ കഴിവ് കണ്ടു പിടിച്ചപ്പോള്‍ ഏഴാം ക്ലാസുവരെ പഠിച്ച അന്ധവിദ്യാലത്തില്‍ നിന്നും പഠനം ശിവഗിരി വര്‍ക്കല എച്ച് എസ് എസിലേക്ക് മാറി.
മേസണ്‍ ജോലിക്കാരനായ പിതാവിന് മകനോട് ഒരു കടം വീട്ടാനുണ്ടായിരുന്നു. അതിന്റെ പ്രായശ്ചിത്തമെന്നോണം കൂട്ടുകാര്‍ കണ്ടെത്തിയ മകന്റെ കഴിവിനൊപ്പം നടക്കുകയായിരുന്നു അച്ഛന്‍ അനില്‍ .ജനിച്ച് ഒന്നര വയസ്സായപ്പോള്‍ താനെ തല വര്‍ന്നുകൊണ്ടിരിക്കുന്ന അപൂര്‍വ രോഗത്തിന് അടിമപ്പെട്ടതാണ് ഉണ്ണിക്കണ്ണന്റെ ദുരന്തങ്ങളുടെ തുടക്കം.ഓപ്പറേഷന്‍ നിര്‍ദേശിച്ച ഡോക്ടര്‍മാര്‍ ഒരു കാര്യവും പറഞ്ഞു. ഏതെങ്കിലും ഒരവയവത്തിന് തകരാര്‍ സംഭവിക്കുമെന്ന് .എങ്കിലും മകന്റെ ജീവന്‍ രക്ഷിക്കാന്‍ ഓപ്പറേഷന് തയ്യാറായ അച്ഛന്‍ അനിലിന് വില കൊടുക്കേണ്ടി വന്നത് മകന്റെ കണ്ണായിരുന്നു.പഞ്ചായത്തില്‍ നിന്നും ധനസഹായമായി കിട്ടിയ വീട്ടില്‍ ദാരിദ്രത്തിനെ കൂട്ടു ജീവിക്കുമ്പോഴും തിരുവനന്തപുരത്തു നിന്നും മകന് കൂട്ടായ് കുടുംബത്തോടൊപ്പം ഇങ്ങ് കണ്ണൂരില്‍ മകന് താങ്ങായ് മാത്രമല്ല പതറി പോകാതിരിക്കാനുള്ള ധൈര്യവുമായിട്ടാണ്.

മാതാവ് റീനയും സഹോദരി ഗായത്രി ദേവിയും എന്താവശ്യത്തിനും ഏതു സമയവും കൂടെയുണ്ട്.
ചിറയന്‍കീഴില്‍ സെന്തില്‍ ആണ് മിമിക്രിയില്‍ ഉണ്ണിക്കണ്ണന്റെ ഗുരു.

 

Latest