Connect with us

Kerala

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം: പ്രാപ്തിയുമുള്ളവരെ പരിഗണിക്കും- മന്ത്രി ജലീല്‍

Published

|

Last Updated

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കഴിവും പ്രാപ്തിയുമുള്ളവരെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് മന്ത്രി കെ ടി ജലീല്‍. വിവിധ ബോര്‍ഡ്, കമ്മിറ്റി നേതൃസ്ഥാനങ്ങളിലേക്കും ഈ പരിഗണന തന്നെയാണുള്ളത്. കോട്ടുമല ബാപ്പു മുസ്്‌ല്യാരുടെ നിര്യാണത്തോടെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിവ് വന്നിരിക്കുകയാണ്. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂര്‍ വിമാനത്താവളത്തെ വീണ്ടും പരിഗണിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചെറിയ ഹജ്ജ് വിമാനങ്ങള്‍ ഇറക്കി ഇവിടെ നിന്ന് ഹജ്ജ് സര്‍വീസ് ആരംഭിക്കാം. ഹജ്ജ്് തീര്‍ഥാടകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest