Connect with us

International

അമേരിക്കയില്‍ ഇനി ട്രംപ് യുഗം

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. വാഷിംഗ്ടണിലെ ക്യാപിറ്റോള്‍ ഹാളിന് പുറത്ത് നടന്ന പൊതുചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സ്ഥാനമേറ്റു. ഇന്ത്യന്‍ സമയം രാത്രി 10.30 ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
പ്രതിസന്ധികള്‍ തരണം ചെയ്ത് അമേരിക്കയെ ശക്തമായ രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വൈറ്റ് ഹൗസിലും ചടങ്ങ് നടന്ന ക്യാപിറ്റോളിലും വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരുന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള എല്ലാ റോഡുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ അടച്ചിട്ടു. സത്യപ്രതിജ്ഞക്ക് മുമ്പ് വൈറ്റ്ഹൗസസിലെത്തിയ ട്രംപ്, ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയാണ് വ്യവസായിയായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായത്.