Connect with us

Ongoing News

അറബിക് കഥാരചനയില്‍ ഫാത്വിമത് ഷാഹിന

Published

|

Last Updated

കണ്ണൂര്‍: വര്‍ത്തമാന സത്യങ്ങളുടെ പൊള്ളുന്ന നേര്‍ക്കാഴ്ച വരച്ചു കാട്ടി അറബിക് കഥയെഴുത്തില്‍ ഫാത്വിമത് ഷാഹിന നേടി. ഹൈസ്‌കൂള്‍ വിഭാഗം അറബിക് കഥാരചന മത്സരത്തില്‍ തീവ്രവാദിയുടെ ഉമ്മ എന്ന വിഷയത്തില്‍ ഉമ്മയുടെ രോദനമെന്ന ഫാത്വിമ്മത് ഷാഹിനയുടെ കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. തീവ്രവാദിയെന്ന് മുദ്ര കുത്തുമ്പോഴും തിരിച്ചറിയാതെ പോകുന്ന പിന്നാമ്പുറക്കാഴ്ചകളെ കുറിച്ചാണ് പാലക്കാട് ജില്ലയിലെ പി ടി എംവൈ എച്ച് എസ് എസ് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിനിയായ ഫാത്വിമത് ഷാഹിന എഴുതിയത്. അറബിക് സംഭാഷണത്തില്‍ നേരത്തെ ഒന്നാം സ്ഥാനം നേടിയ ഈ മിടുക്കി യൂസുഫ് പുളിങ്കാപ്പിന്റെയും സാജിതയുടെയും മകളാണ്. ശബീന, ശമീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

---- facebook comment plugin here -----

Latest