Connect with us

Gulf

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സഊദിയുടെ അഭിനന്ദനം

Published

|

Last Updated

ദമ്മാം: പുതുതായി ചുമതലയേറ്റ നാല്‍പത്തിയഞ്ചാമത് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സഊദി ഭരണാധികാരിയും ഇരു ഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് അഭിനന്ദനമറിയിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സന്തോഷം പങ്കുവെക്കുന്നതായും അമേരിക്കയിലെ സ്‌നേഹജനങ്ങള്‍ക്ക് അഭിവൃദ്ധിനേരുന്നതയും സല്‍മാന്‍ രാജാവ് സന്ദേശത്തില്‍ പറഞ്ഞു.

രണ്ടു രാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന ഉറച്ച ചരിത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പുരോഗതിയിലും വികസനത്തിലും തന്ത്രപരമായ യോജിച്ച കാഴ്ചപ്പാടില്‍ മുന്നോട്ടുപോകുന്നതിനും കഴിയട്ടെ എന്നും രാജാവ് ആശംസിച്ചു. അഭ്യന്തരമന്ത്രിയും കിരീടാവകാശിയുമായ ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് നായിഫ്, രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് സല്‍മാന്‍ എന്നിവരും ട്രമ്പിനു ആശംസകള്‍ നേര്‍ന്നു.

 

---- facebook comment plugin here -----

Latest