Connect with us

Palakkad

കനിവുള്ളവരുടെ കാരുണ്യം കാത്ത് കമറുദ്ദീന്‍

Published

|

Last Updated

കൂറ്റനാട്: കരിമ്പ പാലക്കപീടികയില്‍ താമസിക്കുന്ന പുല്ലാനിയില്‍ കമറുദ്ദീന്‍ (38) ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിവരുകയാണ്. വൃക്ക മാറ്റിവെച്ചാല്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കനിവുള്ളവരുടെ കാരുണ്യത്തിനായി കൈനീട്ടുകയാണ് കമറുദ്ദീന്‍.

പാലക്കപീടിക പുല്ലാനിയില്‍ അബൂബക്കര്‍ നബീസ ദമ്പതികളുടെ മകനായ കമറുദ്ദീന്‍ നാട്ടില്‍ കൂലി പണിയും മറ്റുമായി ഭാര്യയും മൂന്നു കുട്ടികളുമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനിടയില്‍ പ്രാരാബ്ധമകറ്റാന്‍ വിദേശത്തേക്ക് പോയെങ്കിലും ഹൃദയ സംബന്ധമായ തകരാറു കണ്ടെത്തിയതിനാല്‍ നാട്ടിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. പിന്നീട് പഴയ കൂലി പണിയുമായി കഴിഞ്ഞു കൂടവേയാണ് ഒരു വര്‍ഷം മുന്‍പ് ചില ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് വിധേയനായപ്പോള്‍ കമറുദീന്റെ രണ്ടു കിഡ്‌നിയും തകരാറില്‍ ആണെന്നും തല്‍കാലം ഡയാലിസിസ് ആരംഭിക്കണം എന്നും കിഡ്‌നി മാറ്റിവെക്കുകയാണെങ്കില്‍ മാത്രമേ പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കുവാന്‍ കഴിയുകയുള്ളു എന്നും ഇപ്പോള്‍ ചികില്‍സിക്കുന്ന ഡോക്റ്റര്‍മാര്‍ അറിയിച്ചിട്ടുള്ളത് .ഇതിനു 22 ലക്ഷത്തോളം രൂപ ചെലവ് വരും.

കമറുദീന്റെ നിസഹായാവസ്ഥ മനസിലാക്കിയ നാട്ടുകാര്‍ കിഡ്‌നി മാറ്റി വെക്കുന്നതിനു വേണ്ടിയുള്ള ഒരു തയ്യാറെടുപ്പ് നടത്തുകയാണ്. ചാലിശ്ശേരി ഗ്രാമ പഞ്ചായത് പ്രസിഡന്റ് ടികെ സുനില്‍ കുമാര്‍ ചെയര്‍മാനായും പ്രദീപ് തായെക്കാട്ടില്‍ കണ്‍വീനര്‍ ആയും സിപി മജീദ് മാസ്റ്റര്‍ ട്രഷറര്‍ ആയും ചികിത്സ സഹായ സമിതി രൂപീകരിക്കുകയും ചാലിശ്ശേരി എസ് ബി ടി ബേങ്കില്‍ കമറുദ്ധീന്‍ ചികിത്സാ സഹായ സമിതി എന്ന പേരില്‍ 67388306031 (ഐ എഫ്് ,എസ് സി കോഡ് എസ് ബി ടി ആര്‍ 0000249) എന്ന പേരില്‍ അകൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Latest