Connect with us

Gulf

കുവൈത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനി കരാര്‍ റദ്ദാക്കി: വിദേശികളുടെ താമസരേഖ രേഖ പുതുക്കല്‍ അനിശ്ചിതത്വത്തില്‍

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്‍ഷൂറന്‍സ് കമ്പനിയുമായുള്ള കരാര്‍ റദ്ദ് ചെയ്തതിനാല്‍ വിദേശികളുടെ അഖാമ (താമസരേഖ) പുതുക്കല്‍ പ്രതിസന്ധിയിലായി. എന്നാല്‍, പുതിയ കമ്പനിയുമായി ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടനെത്തന്നെ കരാര്‍ ഒപ്പു വെക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ജമാല്‍ ഹര്‍ബി അറിയിച്ചു.

അതേസമയം, താമസരേഖാ കാലാവധി അവസാനിച്ച വിദേശികള്‍ക്ക് ഒരു മാസക്കാലത്തേക്ക് താല്‍ക്കാലിക അഖാമ അനിവദിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആറ് ഗവര്‍ണറേറ്റുകളിലെയും താമസ കുടിയേറ്റ വിഭാഗം ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ താല്‍ക്കാലിക അഖാമ കാലയളവില്‍ വിദേശികള്‍ രാജ്യം വിട്ടുപോവരുതെന്നും, അഥവാ രാജ്യത്തിനു പുറത്ത് പോയാല്‍ തിരികെ പ്രവേശിക്കാന്‍ അനുമതിയുണ്ടാവില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അവധിക്ക് നാട്ടില്‍ പോവേണ്ടവര്‍ക്കും, അടിയന്തിരാവശ്യങ്ങള്‍ക്ക് രാജ്യത്തിനു പുറത്ത് പോവേണ്ടവര്‍ക്കും താല്‍ക്കാലികമായെങ്കിലും ഇത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

Latest