Connect with us

Ongoing News

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20: ആര്‍. അശ്വിനും രവീന്ദ്ര ജഡേജക്കും വിശ്രമം

Published

|

Last Updated

ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സ്പിന്നര്‍മാരായ ആര്‍. അശ്വിന്‍ രവീന്ദ്ര ജഡേജ എന്നിവരെ ഒഴിവാക്കി. പകരം അമിത് മിശ്ര, പര്‍വേസ് റസൂല്‍ എന്നിവരെ സെലക്ഷന്‍ കമ്മിറ്റി ടീമില്‍ ഉള്‍പ്പെടുത്തി. 15 അംഗ ടീമില്‍ നേരത്തെ ലെഗ്‌സ്പന്നര്‍ യുസ്വേന്ദ്ര ചഹാല്‍ സ്ഥാനം നേടിയിരുന്നു. കാണ്‍പൂരില്‍ ഈ മാസം 26നാണ് പരമ്പര ആരംഭിക്കുന്നത്.

Latest