Connect with us

Gulf

തട്ടിപ്പു കോളുകളില്‍ വഞ്ചിതരാകരുതെന്ന് അധികൃതരുടെ ഓര്‍മപ്പെടുത്തല്‍

Published

|

Last Updated

ദോഹ: സംശയാസ്പദവും രജിസ്റ്റര്‍ ചെയ്യാത്തതുമായ നമ്പറുകളില്‍ നിന്ന് കോളോ മെസ്സേജോ വരുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം. സ്വകാര്യ, സാമ്പത്തിക വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. വ്യത്യസ്ത രൂപത്തിലുള്ള തട്ടിപ്പുകളാണ് നടക്കുന്നതെന്നം വിവിധ ബോധവത്കരണ ക്യാംപയിനുകളിലൂടെ ജനങ്ങള്‍ക്ക് നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ടെന്നും ഉരീദുര കമ്യൂനിറ്റി, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫാത്വിമ സുല്‍ത്താന്‍ അല്‍ കുവാരി പറഞ്ഞതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബേങ്ക്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങളും കാളുകളും ശ്രദ്ധിക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഉരീദു ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. ഫോണ്‍ മുഖേനയുള്ള ഇത്തരം ആവശ്യപ്പെടലുകള്‍ക്ക് ഉരീദു ഉത്തരവാദിയാകില്ലെന്നും സന്ദേശത്തിലുണ്ട്.
വിളിക്കുന്നവരുടെ വാദമോ അഭ്യര്‍ഥനയോ സാമ്പത്തിക വാഗ്ദാനമോ മത്സര വിജയമോ ഒന്നും പരിഗണിക്കാതെ സംശയമുള്ള കോളുകള്‍ക്ക് വിവരങ്ങള്‍ കൈമാറരുത്. ആ നമ്പര്‍ എൃമൗറഇീിേൃീഹ@ീീൃലറീീ.ൂമലേക്ക് ഇമെയില്‍ ചെയ്താല്‍ മതി.

കാഷ് പ്രൈസ് അടിച്ചുവെന്ന സന്ദേശമാണ് പലരെയും പ്രലോഭിക്കുന്നതും ചതിക്കുഴികളില്‍ വീഴുന്നതും. രണ്ട്- മൂന്ന് വര്‍ഷമായി ഈ തട്ടിപ്പ് സര്‍വസാധാരണമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമ്മാനം ലഭിക്കുന്നതിന് ബേങ്ക്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക. വ്യാജ കാളര്‍ ഐ ഡികളും വൈബര്‍, വാട്ട്‌സ്ആപ്പ് പോലുള്ള മൂന്നാം കക്ഷി ആപ്പുകളും ഉപയോഗിച്ചുള്ള തട്ടിപ്പും അരങ്ങേറാറുണ്ട്. ഉരീദു പോലെയുള്ള പ്രശസ്ത കമ്പനികളുടെ പേരിലായിരിക്കും വിളി.
ഖത്വറിലെ ഔദ്യോഗിക ലാന്‍ഡ്‌ലൈന്‍ നമ്പറുകളാണ് ഉരീദു ഉപയോഗിക്കാറുള്ളത്. ബേങ്ക്, ക്രെഡിറ്റ് വിവരങ്ങള്‍ ഒരിക്കലും ഉരീദു ആവശ്യപ്പെടാറില്ല. ഈ തട്ടിപ്പുകളെ സംബന്ധിച്ച് അധികപേരും ബോധവാന്മാരാണെങ്കിലും ചതിക്കുഴികളില്‍ വീഴുന്നവര്‍ ഇപ്പോഴുമുണ്ടെന്നും അല്‍ കുവാരി ചൂണ്ടിക്കാട്ടി.

Latest