Connect with us

Socialist

എസ്എഫ്‌ഐക്കാര്‍ എത്രനിരാഹാരം കിടന്നാലും ലക്ഷ്മി നായരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവില്ല: കെ. സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: എസ്എഫ്. ഐ കുട്ടികള്‍ എത്രനിരാഹാരം കിടന്നാലും ലക്ഷ്മി നായരുടെ കാര്യത്തില്‍ ഒരു തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍.

ലക്ഷ്മി നായര്‍ ഒരു പ്രതീകമാണ്. നവലിബറല്‍ മാര്‍ക്‌സിസ്ടു മഹിളാ മാതൃക. പാര്‍ട്ടിനേതാക്കളെല്ലാം അവരുടെ കൂടെയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

എസ്. എഫ്. ഐ കുട്ടികള്‍ എത്രനിരാഹാരം കിടന്നാലും ലക്ഷ്മി നായരുടെ കാര്യത്തില്‍ ഒരു തീരുമാനവും സര്‍ക്കാരിന്രെ ഭാഗത്തുനിന്നുണ്ടാവില്ല. ലക്ഷ്മി നായര്‍ ഒരു പ്രതീകമാണ്. നവലിബറല്‍ മാര്‍ക്‌സിസ്ടു മഹിളാ മാതൃക. പാര്‍ട്ടിനേതാക്കളെല്ലാം അവരുടെ കൂടെയാണ്. നാലു സീററ് കൊല്ലംതോറും ഫ്രീ കിട്ടുന്നതുകൊണ്ടു യു. ഡി. എഫുകാരും മിണ്ടില്ല. പിന്നെ ജോണ്‍ബ്രിട്ടാസ് മുഖ്യനോടൊപ്പം ഉള്ളതുകൊണ്ട് ഇത്തരം കേസ്സുകളിലൊന്നിലും പിണറായിക്കു മിണ്ടാനും പററില്ല. അഴിമതി, സര്‍ക്കാര്‍ ഭൂമി കയ്യേററം, ഒടുവില്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി ഒരുപാട് കേസ്സുകള്‍ വേറെയുമുണ്ട്. ഏതായാലും ഒരുകാര്യം ഉറപ്പായി കിട്ടി. എസ്. എഫ്. ഐക്കായിരിക്കും ഈ കച്ചവടത്തില്‍ നഷ്ടം വരാന്‍ പോകുന്നത്. എ. ബി. വി. പി കേരളത്തിലെ ഒന്നാമത്തെ വിദ്യാര്‍ത്ഥിസംഘടനയായി മാറാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല.

Latest