Connect with us

National

കര്‍ണാടക മന്ത്രിയുടെ വീട്ടില്‍ നിന്ന് കോടികളുടെ സമ്പാദ്യം പിടിച്ചെടുത്തെന്ന്‌

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക ചെറുകിട വ്യവസായ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ കലബുര്‍ഗിയിലെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി അദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. മൊത്തം 115.2 കോടി രൂപ വിലമതിക്കുന്ന സമ്പാദ്യമാണ് കണ്ടെടുത്തത്.

മന്ത്രി രമേഷിന്റെ വീട്ടില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി വരികയായിരുന്നു. ഇന്നലെ വൈകീട്ടാണ് റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ബിനാമികളുടെയും മന്ത്രിയുടെ കുടുംബാംഗങ്ങളുടെയും പേരിലാണ് ഭൂരിഭാഗം സ്വത്തുക്കളുമെന്ന് അധികൃതര്‍ പറഞ്ഞു.
വനിതാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലക്ഷ്മി ഹെബാല്‍ക്കറുടെ വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടായിരുന്നു രണ്ടിടങ്ങളിലും റെയ്ഡ് നടത്തിയത്. ഒരേ സമയമാണ് രണ്ട് നേതാക്കളുടെയും വീട്ടില്‍ പരിശോധന നടന്നത്. മന്ത്രിയുടെ ബന്ധുക്കളുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെയും വീട്ടിലും പരിശോധന നടത്തിയിരുന്നു. ലക്ഷ്മി ഹെബാല്‍ക്കറുടെ ബെലഗാവിയിലെ വീട്ടിലാണ് പരിശോധന നടന്നത്.

 

---- facebook comment plugin here -----

Latest