Connect with us

National

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതി പ്രഖ്യാപിക്കരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് കര്‍ശന നിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളൊന്നും ബജറ്റിലുണ്ടാവരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ധനകാര്യമന്ത്രിയുടെ പ്രസംഗത്തില്‍ ഈ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പദ്ധതികളുടെ വിജയത്തെ കുറിച്ച് പരാമര്‍ശിക്കരുതെന്ന് ക്യാബിനറ്റ് സെക്രട്ടറിക്കയച്ച കത്തില്‍ കമ്മീഷന്‍ വ്യക്തമാക്കി.

വോട്ടര്‍മാരെ സ്വാധീനിക്കുന്ന യാതൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തരുത്. പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി മാസത്തിലെ അവസാന ദിവസം ബജറ്റ് അവതരിപ്പിക്കുന്ന പതിവിന് വിപരീതമായി ഇത്തവണ മാസത്തിലെ ആദ്യദിനം തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു.

Latest