Connect with us

Gulf

കുവൈത്തില്‍ പക്ഷിപ്പനി മനുഷ്യരെ ബാധിക്കില്ലെന്ന് ആരോഗ്യ വകുപ്പ്

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്തില്‍ പക്ഷിപ്പനി കണ്ടെത്തിയെന്ന യൂറോപ്യന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തതായി ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മാജിദാ അല്‍ ഖത്താന്‍. എന്നാല്‍ ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ആരെങ്കിലുംH5N8 രോഗബാധയുമായി എത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

മാരകമായ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുകയില്ല. എങ്കിലും ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗരേഖയനുസരിച്ചുള്ള ലബോറട്ടറികളും ചികിത്സയും രാജ്യത്ത് സജ്ജമാണ്
രോഗം പടരാതിരിക്കാനും, പ്രധിരോധിക്കാനുമുള്ള ഏറ്റവും പുതിയ പ്രതിവിധികള്‍ക്കായി അന്താരാഷ്ട്ര ഏജന്‍സികളുമായി ഏകോപിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പൗള്‍ട്രി മല്‍സ്യ കൃഷി വകുപ്പുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡോ. മാജിദ വ്യക്തമാക്കി.

അതേസമയം ജഹ്‌റ ഏരിയയിലെ ഒരു പൗള്‍ട്രി ഫാമില്‍ പക്ഷിപ്പനി ബാധിച്ച് 140 താറാവുകള്‍ ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Latest