Kerala
പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ഥി; പേരാമ്പ്രയിലെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും

മലപ്പുറം | പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന് നല്‍കി. പേരാമ്പ്രയിലെ സ്ഥാനാര്‍ഥിത്വം പിന്നീട് പ്രഖ്യാപിക്കുമെന്നും മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി.
പുനലൂരിലൂടെ തെക്കന്‍ കേരളത്തിലും മുസ്ലീം ലീഗിന്റെ എംഎല്‍എ പ്രതിനിധ്യം ഉറപ്പ് വരുത്തുമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചു.
---- facebook comment plugin here -----