National
ചെന്നൈ എസ്ബിഐ സിഡിഎമ്മുകളില്നിന്നും ലക്ഷങ്ങള്‍ കവര്‍ന്ന രണ്ട് പേര് അറസ്റ്റില്‍
ചെന്നൈ | ചെന്നൈയില്‍ എസ്ബിഐ സിഡിഎമ്മുകളില്കൃത്രിമം നടത്തി വന്‍തുക കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് പേര് ഹരിയാനില്നിന്നും അറസ്റ്റിലായി.കവര്‍ച്ചാ സംഘം എത്തിയത് ഫരീദാബാദില്‍ നിന്നാണെന്ന് പോലീസ് പറഞ്ഞു.
അമീര്‍ ആര്ഷ്, മുഹമ്മദ് ഷാ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 5 ലക്ഷം രൂപ കണ്ടെടുത്തു.അഞ്ച് സംഘങ്ങളായാണ് ഇവര്‍ ചെന്നൈയില്‍ എത്തിയത്. മറ്റുള്ളവര്‍ക്കായി ഫരീദാബാദില്‍ അന്വേഷണ സംഘം തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
മൂന്ന് ദിവസത്തിനിടെ 62 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നത്. മെഷീനിലെ സെന്‍സറില്‍ കൃത്രിമം കാണിച്ചാണ് കവര്‍ച്ച നടത്തിയത്.
ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബേങ്കിന്റെ പണമാണ് കവര്‍ന്നതെന്നും എസ്ബിഐ വിശദീകരിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ സിഡിഎം മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം മരവിപ്പിച്ചിരിക്കുകയാണ്.