Malappuram
ജുമുഅക്കും പെരുന്നാള്‍ നിസ്‌കാരത്തിനും പള്ളികളില്‍ നാല്‍പത് പേരെയെങ്കിലും അനുവദിക്കണം: ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം | കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറഞ്ഞയിടങ്ങളില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നിസ്‌കാരത്തിനും ബലിപെരുന്നാള്‍ നിസ്‌കാരത്തിനും നാല്‍പത് പേര്‍ക്കെങ്കിലും പള്ളികളില്‍ നിസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന് കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു.
നിലവില്‍ എല്ലാ മേഖലകളിലും ഇളവ് നല്‍കിയ പശ്ചാതലത്തില്‍ ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തുമെന്നും പള്ളികളില്‍ കൃത്യമായ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ധേഹം പറഞ്ഞു.
---- facebook comment plugin here -----