Saturday, January 21, 2017

International

International
International

ഈ പ്രക്ഷോഭം ഒരു പതിവല്ല

വാഷിംഗ്ടണ്‍: ആരവങ്ങള്‍ക്കിടയിലല്ല; ആക്രോഷങ്ങള്‍ക്കും അലോസര ശബ്ദങ്ങള്‍ക്കുമിടയിലാണ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയത്. ഫലം പ്രഖ്യാപിച്ചത് മുതല്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ട്രംപ്‌വിരുദ്ധ പ്രക്ഷോഭം ഇന്നലെ കൂടുതല്‍ രൂക്ഷമായി. ജനാധിപത്യ സംവിധാനങ്ങളിലൂടെ അധികാരത്തിലേറിയ...

ട്രംപാണ്, പേടിയുണ്ട്; ആശങ്കയല്ല പ്രാര്‍ഥനയാണ്

യു എസ് പ്രസിഡന്റ് പദവിയിലേക്കെത്തുന്നവരെ ലോകം ഉറ്റുനോക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പക്ഷേ, മുമ്പെങ്ങുമില്ലാത്ത വിധം ഇതാദ്യമാണ് ജനാധിപത്യ മാര്‍ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ ലോകം ഇത്ര പേടിയോടെ വരവേല്‍ക്കുന്നത്. അമേരിക്കയെ പോലെ...

അമേരിക്കയില്‍ ഇനി ട്രംപ് യുഗം

വാഷിംഗ്ടണ്‍: അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. വാഷിംഗ്ടണിലെ ക്യാപിറ്റോള്‍ ഹാളിന് പുറത്ത് നടന്ന പൊതുചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ട്രംപിനൊപ്പം വൈസ്...

9/11: മുസ്‌ലിംകളെ അന്യായമായി തടവിലിട്ടതിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കുന്നു

വാഷിംഗ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിംകള്‍ നല്‍കിയ ഹരജിയില്‍ യു എസ് സുപ്രീം കോടതി വാദം കേള്‍ക്കാന്‍ തുടങ്ങി. തങ്ങളെ അകാരണമായി കേസില്‍ പെടുത്തുകയായിരുന്നുവെന്നും അറബ് വംശജരാണെന്ന...

ട്രംപിന്റെ സത്യപ്രതിജ്ഞയില്‍ നിന്ന് തായ്‌വാനെ വിലക്കണം: ചൈന

ബീജിംഗ് : അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍നിന്നും തായ്‌വാന്‍ പ്രതിനിധികളെ വിലക്കണമെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ചൈനയും തായ്‌വാനുമായുള്ള ബന്ധം ഉടച്ചുവാര്‍ത്തേക്കുമെന്ന ആശങ്കക്കിടെയാണ് ചൈനയുടെ...

ഫലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കും

മോസ്‌കോ: വൈര്യം മറന്ന് ഒന്നിച്ച് നീങ്ങാന്‍ ഫലസ്തീനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ഫത്താഹും ഹമാസും തീരുമാനിച്ചു. ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസിന്റെ ഫത്താഹ് പാര്‍ട്ടിയും എതിരാളികളായ ഹമാസും ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ റഷ്യന്‍...

ഫലസ്തീന്‍ വീടുകളില്‍ കയറി ഇസ്‌റാഈല്‍ പോലീസിന്റെ നരനായാട്ട്

ജറൂസലം: ജൂതന്മാരുടെ അനധികൃത കുടിയേറ്റത്തിനായി ഫലസ്തീന്‍ വീടുകള്‍ക്ക് നേരെ ഇസ്‌റാഈല്‍ പോലീസ് നടത്തുന്ന ആക്രമണം വ്യാപകമാകുന്നു. തെക്കന്‍ ഇസ്‌റാഈലില്‍ സൈനിക നടപടിയില്‍ പ്രതിഷേധിച്ച ഫലസ്തീന്‍ പൗരനെ പോലീസ് വെടിവെച്ചു. ആക്രമണം നടത്തുന്ന സൈനികര്‍ക്കും...

നൈജീരിയയില്‍ വ്യോമസേനാ വിമാനം അബദ്ധത്തില്‍ ബോംബ് വര്‍ഷിച്ച് നൂറിലേറെ മരണം

അബുജ: നൈജീരിയന്‍ എയര്‍ഫോഴ്‌സ് ജെറ്റ് വിമാനം അബദ്ധത്തില്‍ ബോബ് വര്‍ഷിച്ച് റെഡ് ക്രോസ് പ്രവര്‍ത്തകരും സിവിലിയന്‍മാരുമടക്കം നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ റാന്നിലാണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റു. റെഡ് ക്രോസ് വളണ്ടിയര്‍മാരായ...

ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ യാത്രികന്‍ യുജിന്‍ സെര്‍നാന്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: 1972ലെ അപ്പോളോ-17 ദൗത്യത്തില്‍ ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ സഞ്ചാരി യുജിന്‍ സെര്‍നാന്‍ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു...

റഷ്യയുമായി അടുക്കുന്നത് ആണവായുധം കുറക്കാനെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ആണവായുധങ്ങള്‍ കുറക്കുന്നതിന് വേണ്ടിയാണ് റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നതെന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് റഷ്യക്ക് ഒബാമ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം എടുത്തുകളയുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ...