Tuesday, January 24, 2017

Kannur

Kannur
Kannur

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

ധര്‍മടം: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചൊമന്റവിട എഴുത്തന്‍ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു....

ദൃശ്യാവിഷ്‌കാരമൊരുക്കി സ്വാഗതഗാനം

കണ്ണൂര്‍:മധുവര്‍ഷമായ്...ശ്രുതിഗീതമായ്...ലയരാഗമായ്...അലകടലലകളിളകിയലിയുന്ന...തറിയുടെയും തിറകളുടെയും പെരുങ്കളിയാട്ടമാടുന്ന കണ്ണൂരിലേക്ക് കലാസ്വാദാകരെ സ്വാഗതം ചെയ്യുന്ന സ്വാഗതഗാനം കാണികളില്‍ ഓര്‍മച്ചിത്രമാക്കി. ഗാനാലാപനത്തോടൊപ്പം ദൃശ്യവിഷ്‌കാരമൊരുക്കിയ സ്വാഗതഗാനം കണ്ണൂര്‍ ജില്ലയിലെ 57 സംഗീതാധ്യാപകരാണ് പാടിയത്. കേരളീയ കലകളുടെ സമന്വയമായിരുന്നു വേദിയില്‍ കാണികളില്‍ ദൃശ്യവിരുന്നായത്....

മത്സരിച്ച് ജയിക്കാന്‍ വേണ്ടി മാത്രമാകരുത് കലാ പരിശീലനം : മുഖ്യമന്ത്രി

കണ്ണൂര്‍: ഓരോയിനങ്ങളിലും പരിശീലനം നേടുന്നത് മത്സരിച്ച് വിജയിക്കാന്‍ വേണ്ടിമാത്രമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. മത്സരരംഗത്ത് തിളങ്ങിയ പലരും പിന്നീട് ആ മേഖലയില്‍ കാര്യമായി മുന്നോട്ടുപോകാത്ത സ്ഥിതിയുണ്ടെന്ന വിമര്‍ശനവും ഉന്നയിക്കപ്പെടുന്നുണ്ട്. മറിച്ച്, തങ്ങള്‍...

സംസ്ഥാന സ്‌കൂള്‍ കലോത്സവം: വൈവിധ്യങ്ങളുടെ വിസ്മയ കാഴ്ചയായി ഘോഷയാത്ര

കണ്ണൂര്‍: ചരിത്രത്തിലും വര്‍ത്തമാനത്തിലും സാംസ്‌കാരിക വൈവിധ്യത്തിന്റെ പ്രഭവസ്ഥാനമായി ജ്വലിച്ചുനില്‍ക്കുന്ന നാട്ടില്‍ കലോത്സവ ഘോഷയാത്ര വൈവിധ്യങ്ങളുടെ വിസ്മയക്കാഴ്ചയായി. ആറായിരത്തോളം കുട്ടികള്‍ അണിനിരന്ന കലായാത്രയില്‍ നാടിന്റെയും നാട്ടുകാരുടെയും ചരിത്രവും സംസ്‌കാരവും പുനര്‍ജനിച്ചു. സമര പോരാട്ടങ്ങളും ഫാസിസത്തിനെതിരെയുള്ള...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ ഉജ്ജ്വല തുടക്കം

കണ്ണൂര്‍: 57ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ ഉജ്ജ്വല തുടക്കം. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ 'നിള'യില്‍ വൈകുന്നേരം നാലിനു മുഖ്യമന്ത്രി തിരിതെളിച്ചതോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലയുടെ കളിയാട്ടത്തിന് അരങ്ങുണര്‍ന്നത്. സമൂഹത്തിന്റെ പുരോഗതിക്ക് ചാലകശക്തിയാകേണ്ട കലാകാരന്മാരും...

സിറാജ് വരള്‍ച്ചാ ബോധവത്കരണ ക്യാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സിറാജ് ദിനപത്രം സംഘടിപ്പിക്കുന്ന വരള്‍ച്ചാ ബോധവത്കരണ ക്യാമ്പയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 'ഉണരാം വരണ്ടുണങ്ങാതിരിക്കാന്‍' എന്ന പ്രമേയത്തിലുള്ള ബോധവത്കരണ പരിപാടിയുടെ ലോഗോയുടെപ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കലോത്സവത്തിനെത്തുന്ന...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ‘നിളാ’ തീരത്ത് ഇന്ന് കൊടിയേറ്റം

കണ്ണൂര്‍: കണ്ണീരു പോലെ മെലിഞ്ഞു നേര്‍ത്ത് ഒഴുകുന്ന ഏകാകിനിയായ പുഴയെ ഓര്‍ത്തെടുത്ത് 'നിളാ തീരത്ത്' ഇന്ന് കലയുടെ നറുഭാവങ്ങള്‍ പീലിവിടര്‍ത്തുന്ന മഹോത്സവത്തിന് കൊടിയേറും. നിള, കബനി, ചന്ദ്രഗിരി തുടങ്ങി ഇരുപത് മഹാജലാശയങ്ങളുടെ പേരുള്ള...

കലാമാമാങ്കത്തിന് ഇനി മൂന്ന് നാള്‍; ഉത്സവം പ്രകൃതി സൗഹൃദമാകും

കണ്ണൂര്‍: ഏഷ്യയിലെ വലിയ കലാമാമാങ്കമായ കേരള സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയാന്‍ ഇനി മൂന്ന് നാളുകള്‍ ബാക്കി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ണൂരിലേക്കെത്തുന്ന കലോത്സവം പ്രകൃതി സൗഹൃദമാക്കാനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ഉറച്ച...

വിദ്യാര്‍ഥികളുടെ ഹാജര്‍ നില വീട്ടിലറിയുന്നു; ‘തേര്‍ഡ് ബെല്‍’ ക്ലിക്കായി

കണ്ണൂര്‍: വിദ്യാര്‍ഥികള്‍ മുന്‍കൂട്ടി അറിയിക്കാതെ ക്ലാസില്‍ വരാതിരിക്കുന്നതും വൈകി വരുന്നതുമായ പ്രവണത തടയാന്‍ വി എച്ച് എസ് ഇ ഡയറക്ടറേറ്റ് ആവിഷ്‌കരിച്ച തേര്‍ഡ് ബെല്ലിന് മികച്ച പ്രതികരണം. തേര്‍ഡ് ബെല്‍ എന്ന പേരില്‍...

സ്‌കൂള്‍ കലാമേളയെ ഉത്സവമായി കാണണം: വിദ്യാഭ്യാസ മന്ത്രി

കണ്ണൂര്‍: സ്‌കൂള്‍ കലാമേളകളെ മത്സരങ്ങള്‍ക്കുള്ള ഇടമായല്ല ഉത്സവേദിയായാണ് ജനങ്ങള്‍ കാണേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. കലോത്സവത്തില്‍...