Sunday, December 11, 2016

Lokavishesham

Lokavishesham

ദരിദ്രന്റെ ആത്മഹത്യ; ഭരണകൂടത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ലോകമാകെ യുദ്ധവിരുദ്ധത പടര്‍ന്നുപിടിക്കുന്ന കാലത്ത് ഒരു രാജ്യം അവര്‍ ചെയ്യാത്ത ആക്രമണം ചെയ്തു എന്ന് അവകാശവാദം ഉന്നയിക്കുമെന്ന് കരുതാനാകില്ല. ആ നിലയില്‍ പാക്കിസ്ഥാനിലെ ഭീകരവാദി ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയെന്ന് പറയപ്പെടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക്...

പാക്കിസ്ഥാന് പിന്നില്‍ ആരൊക്കെയുണ്ട്?

ഭയാനകമായ യുദ്ധോത്സുകതയുടെ പിടിയിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. ഉറി ഭീകരാക്രമണവും തുടര്‍ന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്കുള്ള ആക്രോശങ്ങളെ ദേശസ്‌നേഹപരമാക്കിയിരിക്കുന്നു. വൈകാരികമായ പ്രതികരണങ്ങളും ഐക്യദാര്‍ഢ്യങ്ങളും വീരാരാധനയും വാഴ്ത്തുകളും അന്തരീക്ഷത്തെ മുഖരിതമാക്കുന്നു....

വര്‍ണവെറിയുടെ ആവര്‍ത്തനങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബരാക് ഒബാമ ഉജ്ജ്വല വിജയം നേടിയപ്പോള്‍ പ്രധാനമായും മൂന്ന് കാര്യങ്ങളെ ആസ്പദമാക്കിയാണ് അപദാനങ്ങള്‍ ചൊരിഞ്ഞത്. ഒന്ന്, അദ്ദേഹത്തിന്റെ പ്രഖ്യാപിത യുദ്ധവിരുദ്ധത. രണ്ട്, മുസ്‌ലിം സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം. മൂന്ന്,...

അനന്തരം അമേരിക്ക പുതിയ വേട്ടക്കൊരുങ്ങുകയാണ്

ആഗോള രാഷ്ട്രീയത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്ഥാനം സവിശേഷമാകുന്നത് സാമ്രാജ്യത്വത്തെ അവ ഉജ്ജ്വലമായി പ്രതിരോധിച്ചത് കൊണ്ടാണ്. ബൊളിവേറിയന്‍ വിപ്ലവ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി ക്യൂബയും വെനിസ്വേലയും ബൊളീവിയയും അര്‍ജന്റീനയുമെല്ലാം വര്‍ത്തമാന കാലത്തും ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നു....

എസ്‌കോബാറിന്റെ നാട്ടിലെ പുതിയ ഉദയം

കൊളംബിയയെക്കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോള്‍ ആന്ദ്രേ എസ്‌കോബാറിനെ കുറിച്ച് പറയേണ്ടി വരും. 1994ലെ ലോകകപ്പില്‍ സെല്‍ഫ് ഗോളടിച്ച കൊളംബിയന്‍ താരം. കുനിഞ്ഞ ശിരസ്സുമായി നാട്ടിലെത്തിയ എസ്‌കോബാറിനെ മയക്കു മരുന്ന് ലോബിയിലെ ആയുധധാരികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു....

ഭരണമാറ്റം അവിടെ, ആഘോഷം ഇവിടെ

രാഷ്ട്രീയ അസ്ഥിരതക്ക് നിരന്തരം ഇരയാകുന്ന ഹിമാലയന്‍ രാഷ്ട്രത്തില്‍ ഒരിക്കല്‍ കൂടി ഭരണമാറ്റം സംഭവിക്കുകയാണ്. നേപ്പാള്‍ കമ്യൂണിസ്റ്റ് (ലെനിനിസ്റ്റ്- മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി നേതാവ് കെ പി ശര്‍മ ഒലി രാജിവെച്ചതോടെ മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ...

ഇസില്‍: പുതിയ ബന്ധുക്കള്‍; പഴയ ശത്രുക്കള്‍

ഇസില്‍ തീവ്രവാദി സംഘത്തെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ മുഖരിതമാണ് മാധ്യമ ലോകം. ദേശീയതലത്തില്‍ ഈ വിഷയം സജീവ ചര്‍ച്ചയിലേക്ക് വരുന്നത് ഡോ. സാകിര്‍ നായിക്കിനെ മുന്‍നിര്‍ത്തിയാണെങ്കില്‍ കേരളത്തില്‍ ഏതാനും യുവാക്കളുടെ തിരോധാനത്തിന്റെ ചുവടുപിടിച്ചാണ് ചര്‍ച്ചകള്‍ക്ക് തീപിടിക്കുന്നത്....

ദക്ഷിണ സുഡാന്‍: നവ സാമ്രാജ്യത്വത്തിന്റെ ഇര

വിഭജനങ്ങള്‍ ചില അനിവാര്യതയില്‍ നിന്നാണ് ഉണ്ടാകുന്നത്. ഒരുമിച്ച് നില്‍ക്കാന്‍ സാധിക്കാത്ത വിധം വൈജാത്യങ്ങള്‍ ജ്വലിച്ചു നില്‍ക്കുമ്പോള്‍ മറ്റു വഴികളെല്ലാം അടയുന്നു. ആ അര്‍ഥത്തില്‍ ദേശ രാഷ്ട്രങ്ങളുടെ ചരിത്രം വിഭജനത്തിന്റെയും പുതു രാഷ്ട്ര പിറവികളുടെയും...

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ദുരിതക്കടലില്‍ തന്നെ

ഭരണകൂടത്തിന്റെയും അതിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബുദ്ധമത തീവ്രവാദികളുടെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി അതിക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചു വരുന്ന റോഹിംഗ്യാ മുസ്‌ലിംകളെക്കുറിച്ച് ഈ പംക്തി പലതവണ ചര്‍ച്ച ചെയ്തിരുന്നു. അന്നെല്ലാം അവിടെ ഭരണം കൈയാളിയിരുന്നത് പട്ടാളമായിരുന്നു....

ഈ വേര്‍പിരിയലില്‍ അപകടമുണ്ട്

പ്രായോഗികതക്ക് മേല്‍ വൈകാരികതയുടെ വിജയമെന്ന് ബ്രെക്‌സിറ്റ് എന്ന് വിളിക്കപ്പെട്ട ഹിതപരിശോധനയുടെ ഫലത്തെ വിശേഷിപ്പിക്കാം. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍വാങ്ങണമെന്ന ജനഹിതം ആഗോളവത്കരണത്തിന് മേല്‍ ദേശീയ സ്വത്വബോധം നേടിയ വിജയമെന്നും അടയാളപ്പെടുത്താം. വിദ്യാസമ്പന്നരും...