Saturday, December 10, 2016
Tags Posts tagged with "italian marines"

Tag: italian marines

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് ഇറ്റലിയില്‍ തുടരാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന് ഇറ്റലിയില്‍ തന്നെ തുടരാന്‍ സുപ്രീംകോടതിയുടെ അനുമതി. കോടതിയുടെ അധികാരം സംബന്ധിച്ച തര്‍ക്കം തീരുമാനമാകുന്നത് വരെ ഇറ്റലിയില്‍ തുടരാനാണ് ഇറ്റാലിയന്‍ നാവികനായ മാസിമിലാനോ ലാറ്റോറെക്ക് അനുമതി നല്‍കിയിരിക്കുന്നത്....

കടല്‍ക്കൊല കേസ്: ഇറ്റാലിയന്‍ നാവികന് ഇറ്റലിയില്‍ പോകാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വൊത്തോറ ജിറോണിന് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി. ജിറോണിന്റെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചു. അന്താരാഷ്ട്രതലത്തില്‍ കേസ് തീര്‍പ്പാക്കുന്നതുവരെ നാവികന് നാട്ടില്‍ തുടരാം. നാട്ടിലേക്ക് പോകാന്‍...

കടല്‍ക്കൊല: ഇറ്റലി നിയമാധികാരത്തെ വെല്ലുവിളിക്കുകയാണെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ രാജ്യത്തിന്റെ നിയമാധികാരത്തെ ഇറ്റലി വെല്ലുവിളിക്കുകയാണെന്ന് ഇന്ത്യ. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇറ്റലിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. കടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ തടവിലുള്ള ഇറ്റാലിയന്‍ നാവികനെ ഇന്ത്യ മോചിപ്പിക്കണമെന്നും നാട്ടിലേക്ക് മടങ്ങാന്‍...

കടല്‍ക്കൊല: ഇറ്റലിക്കെതിരെ രാജ്യാന്തര കോടതിയില്‍ ഇന്ത്യ

ന്യൂഡല്‍ഹി:കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതിയായ നാവികന് അനുകൂലമായി ഇറ്റലി നടത്തിയ ഇടപെടലില്‍ ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചു. കൊലക്കുറ്റം ചുമത്തപ്പെട്ട നാവികന്‍ സാല്‍വത്തോറെ ജിറോണിന് വേണ്ടി ഇറ്റലി അനുകൂല ഇടപെടല്‍ നടത്തിയ...

കടല്‍ക്കൊല കേസ്: മാര്‍സി മിലാനോ ഇന്ത്യയിലേക്കു മടങ്ങില്ല

റോം: കടല്‍കൊല കേസില്‍ പ്രതിയായ നാവികന്‍ മാര്‍സി മിലാനോ ലത്തോറയെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റലി. ഇറ്റലി സെനറ്റിലെ പ്രതിരോധകമ്മിറ്റി മേധാവി നികോള ലത്തോറെയാണ് ഇക്കാര്യമറിയിച്ചത്. കേസ് രാജ്യാന്തര ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാലാണ് നാവികനെ തിരിച്ചെത്തിക്കേണ്ടെന്ന നിലപാട്...

കടല്‍ക്കൊലക്കേസില്‍ സമവായത്തിന് ശ്രമം; പ്രതിയെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കും

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇന്ത്യയും ഇറ്റലിയും സമവായത്തിനുള്ള ശ്രമം ആരംഭിച്ചു. നയതന്ത്ര തലത്തിലാണ് സമവായ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സമവായമായാല്‍ പ്രതികളില്‍ ഒരാളായ സാല്‍വത്തോറെ ജിറാണിനെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കും. എന്നാല്‍ ട്രിബ്യൂണല്‍ വിധി ഇന്ത്യയ്ക്ക്...

കടല്‍ക്കൊല കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന് യു എന്‍

ഹംബര്‍ഗ്: കടല്‍ക്കൊല കേസില്‍ ഇന്ത്യക്ക് തിരിച്ചടി. കൊല്ലം നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുന്ന നടപടികള്‍ നിര്‍ത്തിവെക്കാന്‍ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു. ഇറ്റാലിയന്‍ നാവികരുടെ...

കടല്‍ക്കൊലക്കേസിലെ നാവികരെ വിട്ടുകിട്ടണമെന്ന് ഇറ്റലി

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. നാവികര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇന്ത്യക്കാവില്ലെന്നും ഇന്ത്യയിലെ നിയമ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഇറ്റലി രാജ്യാന്തര ട്രൈബ്യൂണലില്‍ ആവശ്യപ്പെട്ടു. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയമാണ്...

കടല്‍ക്കൊലക്കേസ്: ഇറ്റലിയില്‍ തങ്ങാനുള്ള സമയം നീട്ടണമെന്ന് നാവികന്‍

ന്യൂഡല്‍ഹി: ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ ചികിത്സയ്ക്കായി അനുവദിച്ച സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. മാസിമിലാനോ ലത്തോറെയാണ് കോടതിയെ സമീപിച്ചത്. നാവികന്റെ അപേക്ഷ കോടതി വ്യഴാഴ്ച പരിഗണിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍...

കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ നാവികരുടെ ഹരജി സുപ്രിം കോടതി തള്ളി

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ സമര്‍പ്പിച്ച രണ്ട് വ്യത്യസ്ത ഹരജികള്‍ സുപ്രിം കോടതി തള്ളി. ചികിത്സക്കായി ഇറ്റലിയിലേക്ക് പോയ നാവികന്‍ ലാത്തോറെ മാസിമിലിയാനോ, തന്നെ രണ്ട് മാസം കൂടി നാട്ടില്‍ തങ്ങാന്‍...