Sunday, December 11, 2016
Tags Posts tagged with "kerala house"

Tag: kerala house

കേരളാ ഹൗസിലെ റെയ്ഡ്: പൊലീസിന് ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: കേരളാ ഹൗസിലെ ക്യാന്റീനില്‍ പശുവിറച്ചി വിളമ്പിയെന്ന പേരില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡല്‍ഹി പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ സംഘം. ഡല്‍ഹി പൊലീസ് പരാതിയില്‍ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തത്. അകത്ത്...

കേരളാ ഹൗസിലെ പൊലീസ് റെയ്ഡ് ചട്ടവിരുദ്ധമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളാ ഹൗസില്‍ ഡല്‍ഹി പൊലീസ് നടത്തിയ ബീഫ് റെയ്ഡിനെതിരെ ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. പൊലീസ് നടപടി ചട്ടവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രമസമാധാന പാലനത്തിനാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന കമീഷണര്‍ ബി എസ്...

കേരളാ ഹൗസിലെ റെയ്ഡ് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്ന് രാജ്‌നാഥ് സിങ്

പാറ്റ്‌ന: ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഗോമാംസം വിളമ്പിയെന്നാരോപിച്ച് റെയ്ഡ് നടത്തിയ സംഭവത്തില്‍ മൗനം വെടിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. സംഭവത്തില്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു....

കേരളാ ഹൗസ്: നിയമ നടപടിക്കൊരുങ്ങി കേരളം

തിരുവനന്തപുരം: പശുമാംസം വിളമ്പിയെന്ന പരാതിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളാ ഹൗസില്‍ റെയ്ഡ് നടത്തിയതിനെതിരെ കേരളം നിയമ നടപടിക്ക്. ഫെഡറല്‍ സംവിധാനം കാറ്റില്‍പ്പറത്തി, അനുമതി പോലും തേടാതെ നടത്തിയ റെയ്ഡിലെ നിയലംഘനം ചൂണ്ടിക്കാണിച്ചാകും കേരളം...

കേരളാ ഹൗസിലെ റെയ്ഡ്: വ്യാജ പരാതി നല്‍കിയയാളെ കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരളാ ഹൗസില്‍ പശുവിറച്ചി വിളമ്പുന്നുണ്ടെന്ന് വ്യാജ പരാതി നല്‍കിയയാളെ കസ്റ്റഡിയിലെടുത്തു. ഹിന്ദുസേനാ നേതാവ് വിഷ്ണുഗുപ്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ ആക്രമിച്ചതടക്കം നിരവധി കേസുകള്‍ പ്രതിയാണിയാള്‍. കഴിഞ്ഞ ദിവസമാണ്...

കേരളാ ഹൗസില്‍ എന്ത് വിളമ്പണമെന്ന് കേരളം തീരുമാനിക്കും: ചെന്നിത്തല

തിരുവനന്തപുരം: കേരളാ ഹൗസിലെ ക്യാന്റീനില്‍ എന്ത് വിളമ്പണമെന്ന് കേരള സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതിന് ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഉപദേശം ആവശ്യമില്ല. ആര്‍എസ്എസിന്റേയും ബിജെപിയുടേയും നിലപാടുകള്‍ ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതല്ലെന്നും ചെന്നിത്തല...

കേരളാ ഹൗസ് മെനുവില്‍ ബീഫ് തുടരാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കേരളാ ഹൗസ് മെനുവില്‍ തുടര്‍ന്നും ബീഫ് ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാരിനോട് ശക്തമായ പ്രതിഷേധം...

കേരള ഹൗസില്‍ ബുധനാഴ്ച മുതല്‍ വീണ്ടും ബീഫ് വിളമ്പും

ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസില്‍ ബുധനാഴ്ച മുതല്‍ വീണ്ടും ബീഫ് വിളമ്പും. നേരത്തേ പശുവിറച്ചി നല്‍കിയെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് കേരള ഹൗസില്‍ പരിശോധന നടത്തിയിരുന്നു. സംഭവം വന്‍ വിവാദം ആയിരുന്നു. ഇതേതുടര്‍ന്നു...

ഡല്‍ഹി കേരളാ ഹൗസിലെ റെയ്ഡ്: ഡല്‍ഹി പൊലീസ് ബിജെപി സേനയെപ്പോലെ പെരുമാറുന്നു: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരളാ ഹൗസില്‍ പശുവിറച്ചിയുണ്ടെന്നാരോപിച്ച് റെയ്ഡ് നടത്തിയ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. ഡല്‍ഹി പൊലീസ് ബിജെപി സേനയെപ്പോലെയാണ് പെരുമാറുന്നത്....

കേരളാ ഹൗസിലെ റെയ്ഡ്: പൊലീസ് നടപടി തെറ്റ്‌: മുഖ്യമന്ത്രി

കോഴിക്കോട്: ഗോമാംസം വിളമ്പുന്നെന്ന് ആരോപിച്ച് ഡല്‍ഹി കേരളാ ഹൗസില്‍ പൊലീസ് റെയ്ഡ് നടത്തിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊലീസ് മിതത്വം പാലിക്കണമായിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലാണ് ഡല്‍ഹി പൊലീസെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്...