Sunday, December 11, 2016
Tags Posts tagged with "power cut"

Tag: power cut

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. കനത്ത ചൂടിനെ അതിജീവിക്കാന്‍ എയര്‍ കണ്ടീഷനുകളുടെയും കൂളറുകളുടെയും ഫാനുകളുടെയും ഫ്രിഡ്ജിന്റെയും ഉപയോഗം കൂടിയതാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണമായത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂട്...

ഇടുക്കി ഡാം 60 ശതമാനം നിറഞ്ഞു; വൈദ്യുതി പ്രതിസന്ധി ഒഴിഞ്ഞേക്കും

തൊടുപുഴ: കനത്ത മഴയില്‍ ഇടുക്കി അണക്കെട്ട് 60 ശതമാനം നിറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് കുറവാണെങ്കിലും മഴ തുടരുന്നത് ഊര്‍ജ മേഖലക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്നലെ മാത്രം 11.36 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി....

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇന്നുകൂടി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതല്‍ വൈകിട്ടു ലോഡ് ഷെഡിങ് ഇല്ല. അറ്റകുറ്റപ്പണിയിലായിരുന്ന വൈദ്യുത നിലയങ്ങളില്‍ ഉല്‍പാദനം പുനരാരംഭിച്ചതും മഴ പെയ്ത് അന്തരീക്ഷം തണുത്തതോടെ വൈദ്യുതി ഉപയോഗം കുറഞ്ഞതുമാണ് ലോഡ് ഷെഡിംഗ് പിന്‍വലിക്കാനുള്ള കാരണം. ജലസംഭരണികളില്‍ വെള്ളം...

മിഥുനം പിറന്നിട്ടും മഴയില്ല; ലോഡ് ഷെഡിംഗ് തുടരും

തൊടുപുഴ: മിഥുനം പിറന്നിട്ടും കാലവര്‍ഷം ശക്തമാകാത്തതോടെ അണക്കെട്ടുകളില്‍ ജലനിരപ്പ് കുത്തനെ താഴുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പതിനാറ് ശതമാനമായി കുറഞ്ഞു. ആനയിറങ്ങല്‍ അണക്കെട്ട് ഏതാണ്ട് വറ്റിക്കഴിഞ്ഞു....

സംസ്ഥാനത്ത് രണ്ട് ദിവസം വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: അറ്റകുറ്റപണിക്കായി മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതിനാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. കേന്ദ്രീകൃത എയര്‍കണ്ടീഷനിംഗിന്റെയും വെന്റിലേഷന്റെയും അറ്റകുറ്റ പ്രവൃത്തികള്‍ക്കായി നാളെ രാത്രി 11 മുതല്‍ ഡിസംബര്‍...

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാവും. വൈകീട്ട് 6.30നും 10മണിക്കും ഇടയിലാണ് നിയന്ത്രണമുണ്ടാവുക. ഗ്രാമപ്രദേശങ്ങളില്‍ അര മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണമുണ്ടാവും. കേന്ദ്ര വിഹിതത്തില്‍ 300 വാട്ടിന്റെ കുറവാണുള്ളത്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ കുറവ് വന്നതോടെ സംസ്ഥാനത്ത് ഇന്നലെ രാത്രി അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. താല്‍ച്ചറില്‍ നിന്നും രാമഗുണ്ടത്തു നിന്നുമുള്ള വൈദ്യുതി വിഹിതത്തില്‍ ഇരുനൂറ് മെഗാവാട്ടിന്റെ കുറവുണ്ടായതിനാലാണ്...

രാത്രികാല പവര്‍കട്ട് ഒഴിവാക്കും

തിരുവനന്തപുരം:വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രാത്രിയില്‍ ഏര്‍പ്പെടുത്തിയ അര മണിക്കൂര്‍ പവര്‍കട്ട് താല്‍ക്കാലികമായി ഒഴിവാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു.ഞായറാഴ്ച മുതല്‍ പവര്‍കട്ട് പിന്‍വലിക്കും.പകല്‍ സമയത്തെ ലോഡ്‌ഷെഡ്ഡിംഗ് രണ്ട് ദിവസം മുമ്പ് പിന്‍വലിച്ചിരുന്നു.
{"error":"Website uid not found"}