Connect with us

Kerala

സഊദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് കോടതി പരിഗണിക്കും

സഊദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍റഹീം.

Published

|

Last Updated

സഊദി| സഊദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് കോടതി പരിഗണിക്കും. കുടുംബവും മലയാളികളും ഒന്നടങ്കം അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിനായുള്ള കാത്തിരിപ്പിലാണ്.

കഴിഞ്ഞ നവംബര്‍ പതിനേഴിനാണ് അബ്ദുറഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ ക്രിമിനല്‍ കോടതി പരിഗണിച്ചത്. എന്നാല്‍ അന്തിമ വിധി പറയുന്നതിനായി കേസ് ഡിസംബര്‍ 8-ലേക്ക് നീട്ടി വെക്കുകയായിരുന്നു.ജയില്‍ മോചനത്തിനുള്ള ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയിട്ടുണ്ടെങ്കിലും പബ്ലിക് ഒഫന്‍സുമായി ബന്ധപ്പെട്ട കേസില്‍ തീര്‍പ്പാകാത്തതിനാലാണ് ജയില്‍ മോചനം നീണ്ടു പോയത്.സഊദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍റഹീം. ദയാധനമായ 15 മില്യണ്‍ റിയാല്‍ മലയാളികള്‍ സ്വരൂപിച്ച് മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്.